IndiaNEWS

52 പ്രതികൾ, 20 വര്‍ഷത്തെ വിചാരണയ്ക്കിടെ 17 പേര്‍ മരിച്ചു; ബാക്കി 35 പേരെ വെറുതെവിട്ട് കോടതി

അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ 35 പേരെയും കോടതി വെറുതെവിട്ടു.
 കേസില്‍ ആകെ 52 പ്രതികളാണ് ഉണ്ടായിരുന്നത്. 20 വര്‍ഷത്തെ വിചാരണയ്ക്കിടെ 17 പേര്‍ മരിച്ചു.ബാക്കി 35 പേരെയാണ് കോടതി വെറുതെവിട്ടത്.
പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ ടൗണ്‍ കോടതിയുടേതാണ് വിധി.ഈ മാസം 12 ന് ആയിരുന്നു വിധി.അഡീഷണല്‍ സെഷൻസ് ജഡ്ജി ഹര്‍ഷ് ത്രിവേധിയാണ് വിധി പറഞ്ഞത്.

2002 ഫെബ്രുവരി 28-ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ കലോല്‍ ബസ് സ്റ്റാൻഡ്, ഡെലോല്‍ ഗ്രാമം, ഡെറോള്‍ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

Back to top button
error: