KeralaNEWS

നിരോധിത എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

മലപ്പുറം:  ബസുകളില്‍ നിരോധിത എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു.

മോട്ടോര്‍ വാഹന വകുപ്പിന്റെ മണ്‍സൂണ്‍കാല പരിശോധനക്കിടെയാണ് ബസുകളില്‍ അടിഭാഗത്ത് അലൂമിനിയം ബ്ലോ പൈപ്പ് രൂപത്തില്‍ ഘടിപ്പിച്ച എയര്‍ഹോണ്‍ കണ്ടെത്തിയത്.

 

Signature-ad

അരീക്കോട്, പള്ളിക്കല്‍, എടവണ്ണപ്പാറ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും‌ പരിശോധന നടന്നു.ജില്ലയില്‍ സമീപകാലത്ത് ഇത്രയും പേരുടെ ലൈസൻസ് ഒരുമിച്ച്‌ സസ്പെൻഡ് ചെയ്യുന്നത് ആദ്യമാണ്.

Back to top button
error: