കൊല്‍ക്കത്ത: ബംഗാളിലെ കുച്ച് ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു. ശംഭു ദാസ് എന്നയാളാണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണു സംഭവം. ശംഭുവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ അക്രമികള്‍ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്നു മണിക്കൂറുകള്‍ക്കു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നു ബിജെപി ആരോപിച്ചു.
ബംഗാളിലെ മാല്‍ദ ജില്ലയിലെ ടിഎംസി സ്ഥാനാര്‍ഥി ശനിയാഴ്ച കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണു മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. വീട്ടിലേക്കു പോകുന്നതിനിടെയാണു ടിഎംസി സ്ഥാനാര്‍ഥി മുസ്തഫ ഷേഖ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളില്‍ വ്യാപക അക്രമങ്ങളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്.