KeralaNEWS

ജനവാസ മേഖലയിൽ മലമ്ബാമ്ബ്; ആടിനെ പിടികൂടി

കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ മലമ്ബാമ്ബ് മുട്ടനാടിനെ പിടികൂടി. കൂവക്കാട് ആര്‍.പി.എല്‍.1ഇ കോളനിയില്‍ ജാനകിയുടെ ആറുമാസം പ്രായമുള്ള മുട്ടനാടിനെയാണ് മലമ്ബാമ്ബ് പിടിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തീറ്റ തേടുന്നതിനിടെയാണ് സംഭവം.ആടിന്‍റെ നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തുമ്ബോഴേക്കും ആടിന്‍റെ തല വായ്ക്കുള്ളിലാക്കിയിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനു ശേഷം പാമ്ബിന്‍റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിക്കുമ്ബോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Back to top button
error: