കണ്ണൂര്‍:മുലപ്പാൽ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു.പാട്യം മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് – മുംതാസ് ദമ്ബതികളുടെ മകൻ മുഹമ്മദ് ഷഹീമാണ് (10 മാസം) മരിച്ചത്.
മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു ഉടനെതന്നെ കൂത്തുപറമ്ബിലെ ഹോസ്പിറ്റലില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹ്‌മയാണ് ഏക സഹോദരി.