CrimeNEWS

ചെന്നൈയില്‍ രണ്ടര വയസ്സുകാരനെ  അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു

ചെന്നൈ:രണ്ടര വയസ്സുകാരന്റെ മരണത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ.
കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്ന ലാവണ്യയോടൊപ്പമായിരുന്നു കുഞ്ഞ്. മരണത്തില്‍ സംശയം തോന്നിയ കുട്ടിയുടെ അച്ഛനാണ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്.
കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

Back to top button
error: