ലക്നൗ: കനത്ത ചൂടിനെ തുടർന്ന് റയിൽപ്പാളങ്ങൾ ഉരുകി.ലഖ്നൗവിലെ നിഗോഹാൻ റെയില്‍വേ സ്റ്റേഷനിലെ ലൂപ്പ് ലൈനിലെ റെയിൽപ്പാളങ്ങളാണ് ഉരുകിയത്.ലോക്കോ പൈലറ്റ് കൃത്യസമയത്ത് ട്രെയിൻ നിര്‍ത്തിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്.
ട്രാക്കിന്റെ പരപ്പില്‍ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് തല്‍ക്ഷണം ട്രെയിൻ നിര്‍ത്തുകയായിരുന്നു.റയിൽവേയി ലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉരുകിയ ട്രാക്കുകള്‍ പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ക്ക് ഉത്തരവിട്ടു.ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നിലഞ്ചല്‍ എക്സ്പ്രസ് കടന്നു പോകുമ്ബോഴാണ് ട്രെയിൻ പാളത്തില്‍ കുലുക്കം അനുഭവപ്പെട്ടത്.തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയായിരുന്നു.പെട്ടെന്നുതന്നെ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ സ്ഥലത്തെത്തി തകരാര്‍ കണ്ടെത്തി മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതോടെ അടിയന്തരമായി ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു.ട്രാക്കു കളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.
കനത്ത ചൂടാണ് ഉത്തർപ്രദേശിലെങ്ങും അടിക്കുന്നത്.ഇതുവരെ 54 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.