KeralaNEWS

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍ യുവാവും യുവതിയും പിടിയിൽ

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍ യുവാവും യുവതിയും പിടിയിൽ. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യര്‍, സുനിത എന്നിവരാണ് പിടിയിലായത്.
മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്.ജപ്പാനില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ട്.

20,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയത്.കൊല്ലം കേന്ദ്രമാക്കി ഒരു സ്ഥാപനം ആരംഭിച്ചായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ എത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു 15,000 രൂപ ആദ്യം വാങ്ങി.പിന്നീട് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തു.ജപ്പാനില്‍ നിന്നടക്കം ആള്‍ക്കാരെ എത്തിച്ചായിരുന്നു ഇന്റര്‍വ്യു. ശേഷം ഒന്നര ലക്ഷം മുതൽ ഇവരിൽ നിന്ന് വാങ്ങി.എന്നാല്‍ വിദേശത്തേക്ക് പോകാനുള്ള മറ്റ് നടപടിക്രമങ്ങളൊന്നും ഇരുവരും ചെയ്തു നല്‍കിയില്ല.

ഇതോടെ ഉദ്യാര്‍ഗാര്‍ഥികള്‍ വീണ്ടും സ്ഥാപനത്തിലെത്തി.അപ്പോഴാണ് ഇരുവരും മുങ്ങിയതായി അറിയുന്നത്. പിന്നാലെ കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വലയിലായത്.

Back to top button
error: