KeralaNEWS

‘ഗുരുവായൂർ കേശവ’നിലെ അനുഭവങ്ങൾ പങ്കിട്ട് നായികയായ  ജയഭാരതി, താരത്തിന്  ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം

    ഗുരുവായൂർ: ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത  ചലച്ചിത്ര താരം ജയഭാരതിക്ക് സ്നേഹാദരം നൽകി. വെളളിത്തിരയിൽ ഗജരാജൻ്റെ കഥ അനശ്വരമാക്കിയ ഗുരുവായൂർ കേശവൻ സിനിമയിലെ നായികയാണ് ജയഭാരതി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ജയഭാരതിയെ ശ്രീവൽസം അതിഥി മന്ദിരത്തിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ വി.കെ വിജയൻ പൊന്നാടയണിയിച്ചു.

കേശവൻ ശതാബ്ദിയുടെ സ്മരണക്കായി ദേവസ്വം നടത്തി വരുന്ന ‘കേശവീയം 2023’ പരിപാടിയുടെ ലോഗോ ഉപഹാരമായി സമ്മാനിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ നിലവിളക്കും ഉപഹാരമായി നൽകി. ദേവസ്വം ഭരണസമിതി അംഗം സി മനോജും ചടങ്ങിൽ സന്നിഹിതനായി. സ്നേഹാദരവിന് നന്ദിയറിയിച്ച ജയഭാരതി ഗുരുവായൂർ കേശവൻ്റെ ഷൂട്ടിങ്ങ് ഓർമ്മകളും പങ്കിട്ടു.

Signature-ad

“അന്ന് ഇവിടുത്തെ ദേവസ്വം ആന പറമ്പിലായിരുന്നു ഷൂട്ടിംഗ്. ആ ഓർമ്മകൾ ഇന്നും മനസിലുണ്ട്. ആനപുറത്ത് കയറിയ നാളുകൾ. ഗുരുവായൂർ ദർശനത്തിനെത്തുമ്പോഴെല്ലാം ഈ ഓർമ്മകൾ ഓടിയെത്തും ”
ജയഭാരതി പറഞ്ഞു.

1977 ൽ പുറത്തിറങ്ങിയ ‘ഗുരുവായൂർ കേശവൻ’ സിനിമയിലെ ജീവിച്ചിരിക്കുന്ന ചലച്ചിത്ര താരമാണ് ജയഭാരതി. സിനിമാഅനുഭവങ്ങൾ പങ്കുവെച്ചതിനു ശേഷം വൈകിട്ട് ആറു മണിയോടെ ദേവസ്വം ഭരണസമിതി അംഗം സി മനോജിനൊപ്പം ക്ഷേത്രത്തിലെത്തിയ ജയഭാരതി ദീപാരാധന തൊഴുതാണ് മടങ്ങിയത്.

Back to top button
error: