IndiaNEWS

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിർദ്ദേശം

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡല്‍ഹി സര്‍വ്വകലാശാലയുടെ നിർദ്ദേശം.

നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി.

 

Signature-ad

വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.കറുത്ത വസ്ത്രം പാടില്ല.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

 

അതേസമയം കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംധടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Back to top button
error: