കുവൈത്ത് സിറ്റി: യുണൈറ്റഡ് ഇന്റര്നാഷണല് ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപിക പ്രിന്‍സി സന്തോഷ് (50 വയസ്സ്) നിര്യാതയായി.
കുവൈത്തിൽ വച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം.ഏറെനാളായി ചികിത്സയിലായിരുന്നു.
ആലപ്പുഴ തകഴി പുതുപ്പറമ്ബില്‍ സന്തോഷാണ് ഭർത്താവ്.കുവൈത്ത് ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ് സന്തോഷ്.
മക്കള്‍-ഷോണ്‍ ,അയേണ(ഇരുവരും യുണൈറ്റഡ് ഇന്റര്നാഷണല് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്)
മൃതദേഹം നാട്ടിലെത്തിച്ച് തകഴി തെന്നടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.