KeralaNEWS

”പാമ്പ് സര്‍ക്കാരിന്റെതെങ്കില്‍ കോഴി എന്റേത്, കളിക്കാതെ മര്യാദയ്്ക്ക് കാശെട്”! കര്‍ഷകന് മുന്നില്‍ ഉത്തരംമുട്ടി മന്ത്രി

കാസര്‍കോട്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം തേടി കര്‍ഷകന്‍ മന്ത്രിക്ക് മുന്നില്‍. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുന്നിലാണ് കര്‍ഷകന്റെ പരാതി എത്തിയത്. ‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ‘ എന്നായിരുന്നു കെ.വി.ജോര്‍ജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വര്‍ഷമായി അലയുകയാണ് ജോര്‍ജ്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോര്‍ജിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനെ കൊണ്ടുപോയി വനത്തില്‍വിട്ടു. കോഴികള്‍ മുഴുവന്‍ നഷ്ടപ്പെട്ടതോടെ ജോര്‍ജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു.

പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടര്‍ന്നാണ് അദാലത്തില്‍ മന്ത്രിയെ കാണാനെത്തിയത്. അദാലത്തില്‍ എത്തി അഹമ്മദ് ദേവര്‍കോവിലിനേയും കലക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവര്‍ കുറേനേരം തലപുകച്ചെങ്കിലും അനുകൂല മറുപടി വന്നില്ല. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രമായിരുന്നു ഉറപ്പ്.

 

Back to top button
error: