KeralaNEWS

ഷാജൻ സ്ക്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; മാധ്യമ പ്രവർത്തനത്തിലെ ധാർമ്മികത വീണ്ടും ഓർമ്മിപ്പിച്ച് കോടതി

റുനാടൻ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌ക്കറിയയ്യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ മാധ്യമ പ്രവർത്തനത്തിലെ ധാർമ്മികത ഓർമ്മിപ്പിച്ച് കോടതി. മാധ്യമങ്ങൾ എങ്ങനെയാണ് വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഷാജൻ സ്കറിയ ചെയ്യുന്നത് എന്താണെന്നുമായിരുന്നു കോടതിയുടെ ചോദ്യം.
മാധ്യമങ്ങൾ ഒരു വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് അഞ്ച് ‘W’ തത്വങ്ങൾ കൊണ്ടായിരിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.Who, What, When, Where, Why (ആര്, എന്ത്, എപ്പോൾ, എവിടെ, എന്തിന്) എന്നാൽ, മറുനാടൻ വാർത്തയിൽ ഈ W തത്വത്തിന് പകരം നാല് D ആണ് ഉപയോഗിച്ചിട്ടുള്ളത് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
Defame, Denigrate, Damnify, Destroy (അപകീർത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമർശിക്കുക, നശിപ്പിക്കുക, തകർക്കുക) ഇതാണ് മറുനാടൻ വാർത്തകളുടെ തത്വമെന്നും കോടതി പറഞ്ഞു.
 പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസിൽ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌ക്കറിയയുടെടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു. മറുനാടന്‍ ഷാജന്‍ സ്‌ക്കറിയക്ക് പുറമേ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസ് എടുത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ ദിവസങ്ങളായി ഒളിവിലാണ്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല.ഒളിവിൽ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിർണായകമാണ് ഈ വിധി.
 ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നേരത്തെയും നിരീക്ഷിച്ചിരുന്നു. എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തത് ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ വിമർശനം.
അതേസമയം ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല.കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന.

Back to top button
error: