Month: May 2023
-
Kerala
വരൻ മുസ്ലിം; നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ് വിവാഹിതയാകുന്നു
കൊച്ചി:നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ് വിവാഹിതയാകുന്നതായി വാർത്ത.ദുബായിൽ അറിയപ്പെടുന്ന ബിസിനസുകാരനായ ഫർഹാനാണ് വരൻ. കഴിഞ്ഞ ദിവസം കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഫർഹാനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു വിവാഹത്തെപ്പറ്റി യുള്ള സൂചനകൾ നൽകിയിരിക്കുന്നത്.മതമൊരു പ്രശ്നമല്ലെന്നും സൂചിപ്പിക്കുന്നുണ്ട്. ഫർഹാനും മലയാളിയാണ്.ഫർഹാന്റെ നിരവധി ഫോട്ടോകളിലും കീർത്തിയെ ഒപ്പം കാണാം.വിഷയത്തിൽ സുരേഷ് കുമാറും മേനകയും ഇതുവരെ പ്രതികരിച്ചിട്ടില്ല.വിവാദ സിനിമ കേരള സ്റ്റോറി എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്ത ആളാണ് സുരേഷ് കുമാർ.
Read More » -
Kerala
ഇടുക്കിയെ ‘ഹൈറേഞ്ചിൽ’ ആക്കാൻ ബിഎസ്എൻഎൽ
തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദിവാസി-വിദൂര മേഖലകളിലും വനമേഖലകളിലുമടക്കം 78 പ്രദേശങ്ങളില്‍ മൊബൈൽ ടവര്‍ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.ബി.എസ്.എന്‍.എല്‍ ആണ് ടവറുകൾ സ്ഥാപിക്കുന്നത്.ഈ വർഷം ഡിസംബറിനുള്ളില്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 21 എണ്ണം കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്‍റേഷന്‍ പ്രദേശത്തും 35 എണ്ണം സര്‍ക്കാര്‍ വനഭൂമിയിലും ബാക്കി വരുന്നവ സര്‍ക്കാര്‍/സ്വകാര്യ ഭൂമിയിലുമാണ് സ്ഥാപിക്കുന്നത്.ഇതുവഴി വിദൂര മേഖലകളിലടക്കം 4 ജി സൗകര്യത്തോടെയുള്ള മൊബൈല്‍ റേഞ്ചും ഇന്‍റര്‍നെറ്റും ലഭ്യമാകും.
Read More » -
Kerala
ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയത് കേരളം
തിരുവനന്തപുരം:കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായത്.ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു.ഇന്ത്യയില്‍ ആകെ നല്‍കിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ മണിക്കൂറില്‍ 180 ഓളം രോഗികള്‍ക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരം നല്‍കി വരുന്നു. മിനിറ്റില്‍ 3 രോഗികള്‍ എന്ന ക്രമത്തില്‍ പദ്ധതിയില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കില്‍ എപിഎല്‍, ബിപിഎല്‍ ഭേദമന്യേ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പൈടുത്തിയും സൗജന്യ ചികിത്സ നല്‍കി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി
Read More » -
Kerala
ചക്കയ്ക്കുള്ളിൽ പാമ്പ്; കടിയേറ്റ യുവതി മരിച്ചു
എറണാകുളം: വാരപ്പെട്ടിയില്‍ ചക്ക ഒരുക്കുന്നതിനിടയിൽ പാമ്ബുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. അടുത്തുള്ള പുരയിടത്തില്‍നിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി നോക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്.പരിഭ്രാന്തിയിലായ ഇവരെ ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകയാണ് നിഷിദ. ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്.രണ്ടു മക്കൾ.
Read More » -
India
നഴ്സിനെ കൊന്ന് റയിൽപ്പാളത്തിൽ തള്ളി; ഉത്തർപ്രദേശിൽ ഡോക്ടർ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
ലക്നൗ: നഴ്സിനെ ബലാത്സംഗം ചെയ്തശേഷം കൊന്ന് റയിൽപ്പാളത്തിൽ തള്ളിയ സംഭവത്തിൽ ഡോക്ടറും സഹായിയും അറസ്റ്റിൽ. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ റഹീമാബാദിനു സമീപം റയിൽപ്പാളത്തിൽ ഏപ്രില്‍ 10നാണ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിനെ ഡോക്ടറും വാര്‍ഡ് ബോയും ഡ്രൈവറും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം ആംബുലൻസിൽ റയിൽപ്പാളത്തിൽ കൊണ്ട് ഇടുകയുമായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി കാത്തഗോഡം എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെ മൃതദേഹം ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഒരാള്‍ ഒളിവിലാണ്. ദുബഗ്ഗയിലെ ആയുർവേദ ആശുപത്രിയിൽ ഡോക്ടറായ ഡോ. അങ്കിത്, റഹീമാബാദ് സ്വദേശിയായ ഡ്രൈവർ അമിത് അവസ്തി എന്നിവരാണ് അറസ്റ്റിലായത്.ദിനേശ് മൗര്യ എന്നയാള്‍ ഒളിവിലാണ്.
Read More » -
Crime
തന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ജീവിതം നശിപ്പിച്ചു കളയും; യുവാവിന്റെ നിരന്തര ശല്യം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അച്ഛന്‍
തിരുവനന്തപുരം: ചിറയന്‍കീഴില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. പുളിമൂട് സ്വദേശിയായ 28 വയസുകാരന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു. ബസ് സ്റ്റോപ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ രാഖിശ്രീ ഇന്നലെയാണ് ശൗചാലയത്തില്‍ ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ നിന്നും വന്ന യുവാവാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. 15-ാം തീയതി രാഖിശ്രീയെ തടഞ്ഞുനിര്‍ത്തി എന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിന്റെ ജീവിതം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. നമുക്ക് നിയമനടപടി സ്വീകരിക്കാമെന്നും മോള്‍ ധൈര്യമായിക്കൂ എന്നും മകളെ ആശ്വസിപ്പിച്ചിരുന്നതായും രാഖിശ്രീയുടെ അച്ഛന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മകള്‍ ജീവനൊടുക്കിയത്. ആറുമാസം മുമ്പ് സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
Read More » -
Crime
സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ്; സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി
കോട്ടയം: സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെ വിജിലന്‍സ് സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലെ ഒ.പി.യില്‍നിന്നാണ് ഡോക്ടര്‍ പിടിയിലായത്. രോഗിയായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പിടികൂടിയതും. കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വാ എന്നിവിടങ്ങളിലെ ആശുപത്രികളിലും ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി കണ്ടെത്തി. ബുധനാഴ്ച അവധിയെന്നാണ് കാണിച്ചിരുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് ഇയാള്‍ പാമ്പാടുംപാറ ആശുപത്രിയില്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും.
Read More » -
Crime
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടം; മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മാനേജ്മെന്റ്
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടം മാനേജ്മെന്റ് അന്വേഷിക്കും. മൂന്നംഗ സമിതിയാകും അന്വേഷിക്കുക. മാനേജര്‍ അടക്കം മൂന്നുപേരാണ് സമിതിയാണ് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോളജ് പ്രിന്‍സിപ്പലിനെതിരായ സസ്പെന്‍ഷനില്‍ തീരുമാനം ഉണ്ടാകുക. ഇന്നലെ ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. ഷൈജുവിനെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കൂടുതല്‍ തുടര്‍നടപടികള്‍ ഷൈജുവിനെതിരേ സ്വീകരിക്കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വേണമെന്നാണ് സര്‍വകലാശാല നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ആള്‍മാറാട്ടത്തില്‍ കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ കോളജിനെതിരേ നടപടിയിലേക്ക് കടക്കുമെന്നും സര്‍വകലാശാല സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആള്‍മാറാട്ട വിഷയത്തില്‍ മാനേജര്‍ അടക്കമുള്ള സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി സിഎസ്ഐ സഭ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കകം സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തെറ്റു ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും സിഎസ്ഐ സഭാ മാനേജ്മെന്റ് സൂചിപ്പിക്കുന്നത്. ആള്‍മാറാട്ട സംഭവത്തില്‍ പോലീസില്‍…
Read More » -
പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയുടെ കൊലപാതകം; യുവതിക്ക് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം
കോട്ടയം: മണര്‍കാട് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ കൊല്ലപ്പെട്ട യുവതിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ശ്രമിച്ചു. ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പക ഉണ്ടായതെന്ന് സഹോദരന്‍ വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ തൊപ്പിയും മാസ്‌കും ധരിച്ച് ഇയാള്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നു. സംശയം തോന്നി സഹോദരിയാണ് ഇതു ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതു കണ്ട് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി. അപ്പോള്‍ അവനും ബസില്‍ കയറി ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം സഹിക്കാന്‍ വയ്യാതായതോടെ അനുജനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ വന്ന് താക്കീത് ചെയ്തു വിട്ടതോടെ രണ്ടു ദിവസത്തോളം വലിയ ശല്യമുണ്ടായിരുന്നില്ല. കേസില്‍ ജയിലില്‍ നിന്നിറങ്ങിയശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞുപറഞ്ഞ് സഹോദരിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇതിനു ശേഷം വീണ്ടും വൈഫ് സ്വാപ്പിങ്ങിന് സമ്മര്‍ദ്ദം തുടങ്ങി. ഇതിനു തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി. തയ്യാറാകാതിരുന്നപ്പോള്‍…
Read More » -
Kerala
മഹാത്മാഗാന്ധി രക്തസാക്ഷിയല്ലേ? മാര്‍ പാംപ്ലാനി ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല: പി.ജയരാജന്‍
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച് സിപിഎം. രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തല്‍ മാര്‍ പാംപ്ലാനിയെപ്പോലെ ഒരാളില്‍നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് സിപിഎം നേതാവ് പി.ജയരാജന്‍ പ്രതികരിച്ചു. മാര്‍ പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമല്ല. മുന്‍പ് റബര്‍ വിലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തള്ളിക്കളഞ്ഞതാണ്. ബിഷപ്പിന്റെ ഈ പ്രസ്താവനയും അവര്‍ തള്ളിക്കളയും എന്നാണ് വിശ്വാസമെന്നും ജയരാജന്‍ പറഞ്ഞു. ”രക്തസാക്ഷികള്‍ ഒന്നടങ്കം കലഹിച്ചവരാണ് എന്നു കുറ്റപ്പെടുത്തിയത് സ്വാഭാവികമായും അദ്ദേഹത്തെപ്പോലെയുള്ള പരിണിതപ്രജ്ഞനായ പിതാവില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷിയാണല്ലോ മഹാത്മാ ഗാന്ധി. 1948 ജനുവരി 30ന് ഡല്‍ഹിയിലെ ബിര്‍ലാ മന്ദിറില്‍ പ്രാര്‍ഥനയ്ക്കായി നടന്നുപോകുന്ന അവസരത്തിലാണ് ഗോഡ്‌സെ ഉള്‍പ്പെടെയുള്ള മതഭ്രാന്തന്‍മാരായ ആളുകള്‍ മൃഗീയമായി അദ്ദേഹത്തെ വെടിവച്ചു കൊന്നത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം രാജ്യം ഔദ്യോഗികമായി ആചരിക്കുന്ന ദിനം കൂടിയാണ്. മഹാത്മാ ഗാന്ധി ആരുമായിട്ടാണ് കലഹിക്കാന്‍…
Read More »