
ലക്നൗ: നഴ്സിനെ ബലാത്സംഗം ചെയ്തശേഷം കൊന്ന് റയിൽപ്പാളത്തിൽ തള്ളിയ സംഭവത്തിൽ ഡോക്ടറും സഹായിയും അറസ്റ്റിൽ.
ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ റഹീമാബാദിനു സമീപം റയിൽപ്പാളത്തിൽ ഏപ്രില്‍ 10നാണ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിനെ ഡോക്ടറും വാര്‍ഡ് ബോയും ഡ്രൈവറും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം ആംബുലൻസിൽ റയിൽപ്പാളത്തിൽ കൊണ്ട് ഇടുകയുമായിരുന്നു.
തെളിവ് നശിപ്പിക്കുന്നതിനായി കാത്തഗോഡം എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെ മൃതദേഹം ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഒരാള്‍ ഒളിവിലാണ്.
ദുബഗ്ഗയിലെ ആയുർവേദ ആശുപത്രിയിൽ ഡോക്ടറായ ഡോ. അങ്കിത്, റഹീമാബാദ് സ്വദേശിയായ ഡ്രൈവർ അമിത് അവസ്തി എന്നിവരാണ് അറസ്റ്റിലായത്.ദിനേശ് മൗര്യ എന്നയാള്‍ ഒളിവിലാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan