Month: May 2023
-
Crime
ആറ്റിങ്ങലിൽ 14 വയസ്സുള്ള വിദ്യാർഥിയെ പീഡിപ്പിച്ചു; വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് ആറ്റിങ്ങൽ പെലീസ് പിടികൂടിയത്. വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ശരത്. ഈ മാസം 12ന് ഉച്ചയ്ക്ക് 12:30 ഓടെ സ്കൂളിൽ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. സംഭവം കുട്ടി വീട്ടിൽ അറിയിക്കുകയും അച്ഛനൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Movie
സിനിമയിലെ മസാലച്ചേരുവകളെ പരിഹസിച്ച ‘സെക്സില്ല സ്റ്റണ്ടില്ല’ എത്തിയിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ക്ലീൻ സിനിമ നിർമ്മിക്കാൻ പുറപ്പെട്ട് ഒടുവിൽ മസാല സിനിമയെടുത്ത നിർമ്മാതാവിന്റെ കഥ പറഞ്ഞ ‘സെക്സില്ല സ്റ്റണ്ടില്ല’ പ്രദർശനത്തിനെത്തിയിട്ട് 47 വർഷം. സിനിമയ്ക്കുള്ളിലെ കച്ചവടച്ചേരുവകളെ കളിയാക്കിയ ഈ ചിത്രം 1976 മെയ് 22 നാണ് റിലീസ് ചെയ്‌തത്. നിർമ്മാണം റ്റി.ഇ വാസുദേവൻ. സംവിധാനം ബി.എൻ പ്രകാശ്. കഥ വി ദേവൻ. സംഭാഷണം ജഗതി എൻ.കെ ആചാരി. പ്രധാന താരങ്ങൾ വിൻസന്റ്, ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി, മണവാളൻ ജോസഫ് എന്നിവർ. സിനിമാ നിർമ്മാതാവിന് പുതിയ ചിത്രത്തിൽ സെക്‌സ്- സ്റ്റണ്ട് സീനുകൾ വേണ്ട. തിരക്കഥാകൃത്തിന്റെ കൈയിൽ തൽക്കാലം ഉള്ള കഥയിൽ അന്ന് സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഇവ രണ്ടും വേണ്ടുവോളം ഉണ്ട്. എങ്കിലും കഥാകൃത്ത് കഥ സമർത്ഥമായി അവതരിപ്പിച്ചു. ഗത്യന്തരമില്ലാതെ നിർമ്മാതാവ് വഴങ്ങുന്നതാണ് കഥ. ജയഭാരതി അവതരിപ്പിക്കുന്ന നർത്തകിക്ക് ക്ളാസിക്കൽ നൃത്തമവതരിപ്പിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കേ അവർ കാബറെയിലേയ്ക്ക് തിരിയുന്നു. അവരുടെ മാദകനൃത്തം…
Read More » -
Kerala
കോട്ടയത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു
കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തമ്ബലാക്കാട്ട് പള്ളിപ്പടിയില്‍ മറ്റത്തില്‍ വീട്ടില്‍ പീതാംബരനാണ് (65) മരിച്ചത്. വീടിന്റെ സിറ്റൗട്ടിൽ ഇരിക്കവെ ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.മിന്നലിന്റെ ആഘാതത്തില്‍ പീതാംബരന്റെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞു.വൈകിട്ട് പൊന്‍കുന്നം – കാഞ്ഞിരപ്പള്ളി മേഖലകളില്‍ ശക്തമായ ഇടിയും മഴയുമായിരുന്നു ഉണ്ടായിരുന്നത്.കാറ്റിൽ നിരവധി നാശനഷ്ടങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Read More » -
Kerala
മദ്യം കഴിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി: മരിച്ച ജൂബിയുടെ സഹോദരൻ
കോട്ടയം: മണര്‍കാട്ടെ ജൂബി കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും സഹോദരന്‍. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ ജൂബിയെ കൊലപ്പെടുത്തിയതെന്നും സഹോദരൻ പറഞ്ഞു. മദ്യം കഴിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി.അന്നേരം ഇവള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കും.മുടിക്കുത്തിന് വലിച്ചിഴക്കും. കുട്ടികളെ മര്‍ദിക്കും.അവരെ തെറി പറയുമെന്നും സഹോദരന്‍ പറഞ്ഞു. ഷിനോയുടെ പിന്നില്‍ കൂടുതല്‍ ആളുകളുണ്ട്. ഈ കൊലപാതകം നടത്തിയതിന് പിന്നിലും അവര്‍ക്ക് പങ്കുണ്ട്. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ജൂബിയുടെ സഹോദരന്‍ പറഞ്ഞു. മറ്റു ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിലുള്ള പകയാണ് ജൂബിയുടെ കൊലപാകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ പ്രതിയായ ഷിനോ വിഷം കഴിച്ച് ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.ഷിനോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. …
Read More » -
Kerala
കാമുകനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയെ കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു
കണ്ണൂർ: കാമുകനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയെ കണ്ണൂർ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ചന്തേര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചന്തേര സ്വദേശിനിയായ 24 വയസ്സുള്ള അധ്യാപികയെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന നീലേശ്വരം സ്വദേശി മുബഷീർ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥിയുടെ പിതാവ് മരിച്ചെന്നും പറഞ്ഞ് വെള്ളിയാഴ്ചയാണ് അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയത്.ഏറെ വൈകിയും കാണാതായതോടെ പിതാവാണ് പോലീസിൽ വിവരം അറിയിച്ചത്.പിതാവിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചന്തേര പോലീസാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന മുബഷീർ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാൾ നീലേശ്വരം സ്വദേശിയാണ്. യുവാവിനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേയായിരുന്നു പോലീസ് പിടികൂടിയത്.മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. അധ്യാപികയുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളുമൊന്നും വീട്ടിൽ കാണാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്.ഫോൺ മുറിയിൽ തന്നെ വച്ചിട്ടാണ് പോയതും.അതാണ് പോലീസിന് പിടിവള്ളിയായത്.ഫോണിൽ പലപ്രാവശ്യം മുബഷീറിനെ ഇവർ വിളിച്ചിരുന്നു.ഏറ്റവും അവസാനം വിളിച്ചതും മുബഷീറിനെയായിരുന്നു. അധ്യാപികയെ നേരം വൈകിട്ടും…
Read More » -
Kerala
മാഹിയിൽ നിന്നും മദ്യ കുപ്പികളുമായി വയനാട്ടിൽ എത്തിയ വനിതാ എസ്ഐ ഉൾപ്പടെയുള്ള പോലീസുകാരെ നാട്ടുകാർ എടുത്തിട്ടടിച്ചു
വയനാട്:ഡ്യൂട്ടി സമയത്ത് മാഹിയിൽ നിന്നും വാങ്ങിയ മദ്യക്കുപ്പി കളുമായി വയനാട്ടിലെ റിസോട്ടിൽ എത്തി ബഹളം ഉണ്ടാക്കിയ പോലീസുകാരെ നാട്ടുകാർ എടുത്തിട്ട് അലക്കി.മാഹി പോലീസുകാരാണ് ഡ്യൂട്ടി സമയത്ത് സ്വകാര്യ വാഹനത്തിൽ പോലീസ് സ്റ്റിക്കറും ഒട്ടിച്ച് ഉല്ലസിക്കാൻ വയനാട്ടിൽ എത്തിയത്.വനിതാ എസ് ഐ റീനക്ക് ഉൾപ്പെടെയാണ് അടികിട്ടിയത്.നാല് പുരുഷ പോലീസുകാർക്കൊപ്പമാണ് റീനയും റിസോർട്ടിലെത്തിയത്.സംഭവം വിവാദമായതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി റീനയെ പോണ്ടിച്ചേരിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. 5 അംഗ മാഹി പോലീസ് സംഘം വയനാട്ടിലേക്ക് പോയപ്പോൾ ഒരു പോലീസുകാരനൊഴികെ ബാക്കി 4 ഉദ്യോഗസ്ഥരും ഓൺ ഡ്യൂട്ടിയിൽ ആയിരുന്നു.മദ്യം വിലകുറച്ചും സുലഭമായും കിട്ടുന്ന മാഹിയിൽ നിന്നും വയനാട്ടിലേക്ക് മദ്യ കുപ്പികളും ആയി ഇന്നോവാ കാറിൽ പോലീസ് സ്റ്റിക്കർ ഒട്ടിച്ചാണ് പോലീസ് സംഘം എത്തിയത്. കെ എൽ 63 ഡി 3030 എന്ന നമ്പർ ഇന്നോവ കാർ തലശേരിയിൽ ആണ് രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്.ഇൻഷുറൻസ് പോലും അടക്കാത്ത കാറിൽ നിയമം ലംഘിച്ചായിരുന്നു പോലിസ് സംഘത്തിന്റെ യാത്ര.വയനാട്ടിലേക്ക് കേസ് അന്വേഷണം എന്ന്…
Read More » -
Local
പത്തനംതിട്ടയിൽ മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങൾ
പത്തനംതിട്ട: ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും തടിയൂർ,കുറിയന്നൂർ മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണും നിരവധി വീടുകളും കടകളും തകർന്നിട്ടുണ്ട്. കുറിയന്നൂർ മുളയ്ക്കലോലിൽ സ്കൂൾമുറ്റത്തെ മരം കടപുഴകി സ്കൂൾ കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്.
Read More » -
Kerala
താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്.ഹനീഫയ്ക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒന്നാം വളവിന് സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഹനീഫ ഓടിച്ചിരുന്ന ബൈക്കില്‍ സക്കീനയെ കൂടാതെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.അപകടം സംഭവിച്ചയുടൻ നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
സ്വാമി സന്ദീപാനന്ദ ഗിരിക്ക് മർദ്ദനമേറ്റതായി വാർത്ത
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്ക് മർദ്ദനമേറ്റതായി വാർത്ത.എന്നാൽ ഇത് തള്ളിയ സ്വാമി സന്ദീപാനന്ദ ഗിരി തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ഒന്നുമാത്രമാണ് ഇതെന്ന് പറഞ്ഞു. ‘സ്വാമിയെ ആരോ തല്ലിച്ചതച്ചു എന്ന് കേൾക്കുന്നുണ്ടല്ലോ? ഉള്ളതാണോ സ്വാമി? ഒരു മറുപടി പ്രതീക്ഷിക്കുന്നു’ എന്ന ഫേസ്ബുക്ക് കമന്റ് പങ്ക് വച്ചു കൊണ്ടായിരുന്നു സ്വാമിയുടെ മറുപടി. കമന്റിന് സന്ദീപാനന്ദ ഗിരി കൃത്യ മറുപടി നൽകുന്നുമുണ്ട്. ‘ഇത് ഊപിയല്ല, സ്വാമിയുടെ ദേഹത്ത് കൈവെച്ചവന്റെ മുട്ടുകാൽ മലയാളികൾ തല്ലിയൊടിക്കും. അത് കട്ടായം’ എന്നാണ് സന്ദീപാനന്ദ ഗിരി മറുപടി നൽകുന്നത്. സന്ദീപാനന്ദ ഗിരി തന്നെയാണ് ഇതിന്റെ സ്‌ക്രീൻ ഷോട്ട് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി പ്രവർത്തകനും മൂന്നാം പ്രതിയുമായ ശബരി എസ്.നായർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം നാലാം അഡി. സെഷൻസ് കോടതി ജഡ്ജി എസ്.രാധാകൃഷ്ണന്റേതാണ് ഉത്തരവ്. ഉപാധികളോടെയാണ് ജാമ്യം. സമാനമായ കേസുകളിൽ അകപ്പെടാനോ സമൂഹത്തിൽ ഭീകരാന്തരീഷം…
Read More » -
Local
വയനാട്ടിൽ അതിശക്തമായ കാറ്റും മഴയും; തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
വയനാട്: അതിശക്തമായ മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.കല്‍പ്പറ്റ പുളിയൻമല ഐടിഐ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്. ഐടിഐ വിദ്യാര്‍ത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. നന്ദു ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞു വീണത്.ഓടിക്കൂടിയ നാട്ടുകാർ തെങ്ങ് വെട്ടിമാറ്റിയാണ് നന്ദുവിനെ പുറത്തെടുക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കല്‍പ്പറ്റ കൈനാട്ടി സിഗ്‌നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read More »