
മുണ്ടക്കയം: ഇന്നോവ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കോട്ടയം ചെങ്ങളം മലയപറമ്ബില്‍ മുഹമ്മദ് ഹാത്തിം (24) ആണ് മരിച്ചത്.
കെകെ റോഡില്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയില്‍ ദേശീയപാതയില്‍ ചിറ്റടി അട്ടിവളവില്‍ ശനിയാഴ്ച രാത്രി 12.30നായിരുന്നു അപകടം നടന്നത്.
കാഞ്ഞിരപ്പള്ളി പാറത്തോട് ബന്ധുവിന്‍റെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം കൂട്ടിക്കലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ സമീപത്തെ റബര്‍തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
മുണ്ടക്കയം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.അപകടത്തില്‍പ്പെട്ടവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹാത്തിമിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan