പത്തനംതിട്ട: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങള്‍.
മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണും നിരവധി വീടുകളും കടകളും തകര്‍ന്നിട്ടുണ്ട്.
കോഴഞ്ചേരി,തടിയൂർ, കുറിയന്നൂർ ഭാഗങ്ങളിലായിരുന്നു ഏറെ നാശനഷ്ടങ്ങൾ.മുളയ്ക്കലോലില്‍ സ്കൂള്‍മുറ്റത്തെ മരം കടപുഴകി സ്കൂള്‍ കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്.
കുറിയന്നൂർ പെരുമ്പാറയിൽ മൂന്നു വീടുകൾ ഭാഗികമായും,ചുവട്ടുപാറയിൽ ആറുവീടുകൾ പൂർണ്ണമായും കാറ്റിൽ നശിച്ചു.പല റോഡുകളിലും ഗതാഗതം ഭാഗികമായി മാത്രമേ പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ.വൈധ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കുവാൻ ആയിട്ടില്ല.
തോണിപ്പുഴ- ഇളപ്പുങ്കൽ റോഡിൽ മാത്രം ആറോളം മരങ്ങളാണ് മറിഞ്ഞുവീണത്.അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.