നമ്മൾ നാട്ടിൽ ഇണക്കി വളർത്തുന്ന പോത്തും എരുമയും കാട്ടിലെത്തിയതല്ല കാട്ടുപോത്ത്.
Gaur (ഗൗർ)Indian Bisone, കാട്ടി , കാട്ടുപോത്ത് എന്നിങ്ങനെ പല പേരിലറിയപ്പെടുന്ന ഇവർ Bos gaurus കുടുംബാംഗമാണ്.
ആണിനും പെണ്ണിനും ഒരേ പേരാണ്.
കാട്ടുപോത്ത്.
അതുകൊണ്ട് കാട്ടുപോത്ത് ഗർഭം ധരിച്ച വാർത്ത കേട്ടാൽ പരിഹാസം വേണ്ട.
കരുത്തും ശക്തിയും ഉള്ള ഇവർക്ക്
800 കിലോ മുതൽ 1200 കിലോ വരെ തൂക്കം വയ്ക്കാം.എണ്ണത്തിൽ വളരെ കുറവാണ്. വംശനാശ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ നിയമ പരിരക്ഷയുണ്ട്.
നീണ്ടു വളഞ്ഞ കൊമ്പുകൾ ഉണ്ട്.മനുഷ്യനെ കോർക്കാൻ അതുമതി
അമ്മ വഴി മിഥുനുമായി( നാഗാലാൻഡ്, അരുണാ ചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ദേശീയ മൃഗം) ബന്ധപ്പെട്ടിരിക്കുന്നു.
വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്.ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്.പൂ ർണ വളർച്ചയെത്തിയിൽ 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും
വളരെ തീവ്രമായ ഗന്ധം മനസ്സിലാക്കാനുള്ള കഴിവ് ഇതിനുണ്ട്.ഇതുവഴി അപ്രതീക്ഷമായി എത്തുന്ന ശത്രുക്കളെപ്പോലും ഇവ നേരിടും.കാട്ടിലെ മറ്റു മൃഗങ്ങളേക്കാൾ മനുഷ്യനാണ് ഇവരുടെ പ്രധാന ശത്രു.തങ്ങളുടെ വംശം അറ്റുപോകുന്നതിന്റെ പ്രധാന കാരണം മനുഷ്യനാണെന്ന് അവറ്റകൾ എന്നേ തിരിച്ചറിഞ്ഞതാണ്.
കൂട്ടത്തിൽ പേടിക്കേണ്ടത് ഒറ്റയാൻമാരെയാണ്.വഴിതെറ്റി ഒറ്റപ്പെട്ടുപോയവർക്ക് ശൗര്യം കൂടും.ഭയംകൊണ്ടാണിത്.ഇങ്ങനെയുള് ളവർ വഴി തെറ്റി മനുഷ്യവാസമുള്ളടത്ത് എത്തിയാൽ കഥകഴിഞ്ഞു.ഒന്നുകിൽ അവറ്റകളുടെ.അല്ലെങ്കിൽ മുന്നിൽ. വന്നുപെടുന്നവരുടെ.കഴിഞ്ഞ ദിവസം എരുമേലിയിലും ആയൂരിലും കണ്ടത് അതാണ് !