അമ്പലപ്പുഴ: കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ശാന്തിക്കാരൻ അറസ്റ്റിൽ.ചേർത്തല, കൊക്കോതമംഗലം, രാജു നിവാസിൽ രാജേഷ്(42) ആണ് പിടിയിലായത്.
പള്ളിപ്പാട് നരീക്കൽ ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് ഇയാൾ.ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിക്ക് യാത്രചെയ്ത യുവതിയേയും കുട്ടിയേയുമാണ് ഇയാൾ ദ്രോഹിച്ചത്.
യുവതി കണ്ടക്ടറോട് പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു. പുന്നപ്ര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan