CrimeNEWS

ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുതിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള അപ്പാർട്ട്മെൻറിലെ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിൽ ഒരു സുഹൃത്താണ് ആദിത്യയെ ആദ്യം കണ്ടത്. സുഹൃത്തും അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനും ചേർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചുവെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.

മുംബൈ ഓഷിവാര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. അതിൻറെ ഫലം വന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങൾ അറിയാനാവൂ. അതേസമയം മയക്കുമരുന്നിൻറെ അമിതോപയോഗമാണ് മരണകാരണമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തെത്തുന്നുണ്ട്.

17-ാം വയസ്സിൽ അഭിനയ മേഖലയിലേക്ക് എത്തിയ ആളാണ് ആദിത്യ സിംഗ് രജ്പുത്. ഉത്തരാഖണ്ഡിൽ കുടുംബവേരുകളുള്ള ആദിത്യയുടെ വിദ്യാഭ്യാസം ദില്ലിയിൽ ആയിരുന്നു. ദില്ലി ഗ്രീൻ ഫീൽഡ്സ് സ്കൂളിൽ പഠിച്ച അദ്ദേഹം ഒരു റാംപ് മോഡൽ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. ക്രാന്തിവീർ, മൈനേ ഗാന്ധി കൊ നഹീ മാരാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ആദിത്യ സിംഹ് രജ്പുത് 125 ൽ അധികം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ജനപ്രിയ ടെലിവിഷൻ ഷോകളായ സ്പ്ലിറ്റ്സ്‍വില്ല 9, കോഡ് റെഡ്, ആവാസ് സീസൺ 9, ബാഡ് ബോയ് സീസൺ 4 തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: