
41 പെണ്‍കുട്ടികൾ നൽകിയ ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗം മേധാവിയ്ക്ക് സസ്പെൻഷൻ.
മധുര മെഡിക്കല്‍ കോളജിലാണ് സംഭവം.അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ സയിദ് താഹിര്‍ ഹുസൈനെ ആണ് സസ്‌പെന്റ് ചെയ്തത്. 41 വിദ്യാർത്ഥിനികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത്.
ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ പോലും ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയതായി പരാതിക്കാരായ വിദ്യാർത്ഥിനികൾ പറയുന്നു.തുടർന്ന് വിഷയത്തില്‍ തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കുകയും കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് തെളിയുകയും ചെയ്തതോടെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
നേരത്തെയും സയിദ് താഹിര്‍ ഹുസൈനെതിരെ ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്. 2017ല്‍ 27 പേര്‍ പരാതി നല്‍കിയിരുന്നു.അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല. പരാതികള്‍ വ്യാജമാണെന്ന് സയിദ് പറയുന്നു. മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണു പരാതിക്ക് പിന്നില്‍ എന്നാണ് സയിദ് പറയുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan