Month: May 2023
-
NEWS
യുഎഇയിൽ മേയ് 26 മുതൽ 28 വരെ 90 ശതമാനം വരെ വിലക്കുറവുമായി സൂപ്പർ സെയിൽ!
ദുബൈ: വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവുമായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വീണ്ടും. മേയ് 26 മുതല്‍ 28 വരെ സിറ്റിയിലെ വിവിധ മാളുകളിലും റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) സംഘടിപ്പിക്കുന്ന ഈ വ്യാപാര മേളയില്‍ ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചര്‍, ലൈഫ്‍സ്റ്റൈല്‍, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രശസ്‍തമായ നിരവധി ബ്രാന്‍ഡുകള്‍ മൂന്ന് ദിവസത്തെ ഈ സൂപ്പര്‍ സെയിലിന്റെ ഭാഗമാവും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേറ, സിറ്റി സെന്റര്‍ മിഐസിം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ ഫെസ്റ്റിവല്‍ പ്ലാസ, നഖീല്‍ മാള്‍, ഇബ്‍ന്‍ ബത്തൂത്ത, സര്‍ക്കിള്‍ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍, ദ ബീച്ച്, ബ്ലൂവാട്ടേഴ്‍സ്, സിറ്റി വാക്ക്, ദ ഔട്ട്‍ലെറ്റ് വില്ലേജ്…
Read More » -
NEWS
കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് ഈ അവധി ദിനങ്ങള്‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി ഞായറാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
Read More » -
LIFE
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി ഡിസ്നി; 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും
മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി എന്റർടെയ്ൻമെന്റ് രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നി. മൂന്നാം റൗണ്ട് പിരിച്ചുവിടലിന്റ ഭാഗമായി 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. രണ്ടാം ഘട്ടപിരിച്ചുവിടലിൽ കനത്ത തിരിച്ചടി നേരിട്ട ടെലിവിഷൻ ഡിവിഷനിൽ നിന്നും ഇത്തവണ കൂടുതൽപേരെ പിരിച്ചുവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7,000 തൊഴിലാളികളെ വെട്ടികുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ മാർച്ചിൽ ഡിസ്നി സിഇഒ ബോബ് ഇഗർ മൂന്ന് റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചതോടെയാണ് പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമായത്. നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് തീരുമാനം. 5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് മാസത്തിലാണ് ആദ്യഘട്ട പിരിച്ചുവിടൽ നടന്നത്. ഏപ്രിൽ മാസത്തിലെ രണ്ടാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി 4000 ജീവനക്കാരെ ഡിസ്നിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2022 നവംബറിലാണ് മുൻ സിഇഒ ബോബ്…
Read More » -
Kerala
കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാരും ബന്ധപ്പെട്ടവരും മറക്കരുത്! കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല, അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ
കോട്ടയം: കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ. അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന് സർക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്നും ബിഷപ്പ് പറഞ്ഞു. ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കെല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂൺ മുതൽ മുതൽ ഇന്ന് 124 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വനം വകുപ്പോ സംസ്ഥാന സർക്കാരോ തയ്യാറാകുമോ. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ നോക്കി നിൽക്കുമോയെന്നും നിയമ ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ജോസ് പുളിക്കൽ പറഞ്ഞു. എരുമേലി കണമലയിൽ രണ്ട് കർഷകരെ കാട്ടുപോത്ത് കുത്തിക്കൊന്നിരുന്നു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന നിലപാടിലായിരുന്നു നാട്ടുകാർ. മരിച്ച ചാക്കോയുടെ സംസ്കാരം നടക്കുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിൽ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. അതേസമയം, അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോമസ്, ചാക്കോ എന്നിവരാണ്…
Read More » -
Crime
പാർക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനം കേടുവരുത്തി; ടോളിവുഡ് താരം ഡിംപിൾ ഹയാതിക്കും പ്രതിശ്രുത വരൻ വിക്ടർ ഡേവിഡിനും എതിരെ ക്രിമിനൽ കേസ്
ഹൈദരാബാദ്: ടോളിവുഡ് താരം ഡിംപിൾ ഹയാതിക്കും പ്രതിശ്രുത വരൻ വിക്ടർ ഡേവിഡിനും എതിരെ ക്രിമിനൽ കേസ്. ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. പാർക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ഹെഗ്‌ഡെയുടെ വാഹനം കേടുവരുത്തിയതിനാണ് കേസ്. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൻറെ പാർക്കിംഗ് സ്ഥലത്ത് നടിയുടെ പ്രതിശ്രുതവരൻ രാഹുലിന്റെ കാറിൽ അബദ്ധത്തിൽ ഇടിച്ചു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവർ ചേതൻ കുമാർ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടർന്ന് നടിയും വിക്ടർ ഡേവിഡും ഡ്രൈവറുമായി തർക്കമായി. തുടർന്ന് തർക്കം മൂത്തപ്പോൾ പ്രകോപിതയായ ഡിംപിൾ ഹയാതി കാറിൽ ചവിട്ടി. സംഭവത്തിൽ അസ്വസ്ഥനായ ചേതൻ കുമാർ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തെലുങ്ക് ചിത്രം ഖിലാഡ്, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്റംഗി രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിൾ ഹയാതി. ഐപിസി 353 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 341 ഐപിസി,…
Read More » -
Crime
മണിമലയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ
മണിമല: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ വടകര ഭാഗത്ത് അമ്പിളി ഭവൻ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അനൂപ് ആർ നായർ (34),വെള്ളാവൂർ മുങ്ങാനി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ബിജു കെ.എം (49), വെള്ളാവൂർ പായിക്കുഴി ഭാഗത്ത് പായിക്കുഴിയിൽ വീട്ടിൽ സതീഷ് കുമാർ പി.റ്റി (40), ഇയാളുടെ സഹോദരനായ സന്ദീപ് പി.റ്റി (33), മണിമല കരിക്കാട്ടൂർ വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽസന്ദീപ് എം.തോമസ് (33) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി മണിമല മൂങ്ങാനി ഭാഗത്തുള്ള ഫെഡറൽ ബാങ്കിന് സമീപം വച്ച് 43 കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ ഇയാളെ ചീത്ത വിളിക്കുകയും, സംഘംചേർന്ന് മർദ്ദിക്കുകയും, തുടർന്ന് കമ്പി വടി കൊണ്ട് അടിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാള്‍ക്ക്നേരെ ഇവർ കയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന്…
Read More » -
Crime
വെല്ലൂർ മെഡിക്കൽ കോളജിൽ മകന് എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: തമിഴ്നാട് സ്വദേശിയെ ഒളിസങ്കേതത്തിൽനിന്ന് അതിസാഹസികമായി പോലീസ് സംഘം പിടികൂടി
കോട്ടയം: പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അമ്പത്തൂർ പിള്ളയാർ കോവിൽ സ്ട്രീറ്റിൽ ശിവപ്രകാശ് നഗർ door no. 162 – ൽ വിജയകുമാർ (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് തമിഴ്നാട്ടിലെ വെല്ലൂരിലെ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം സീറ്റ് നൽകാതെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഈ കേസിലെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ കൂട്ടുപ്രതിയായ തമിഴ്നാട് സ്വദേശിയായ ഇയാൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ…
Read More » -
Local
കോട്ടയം ജില്ലയിലെ തീരനിവാസികളുടെ ആശങ്കകൾ ചർച്ച ചെയ്ത് പബ്ലിക് ഹിയറിംഗ്
കോട്ടയം: ജില്ലയിലെ തീരവാസികളുടെ ആശങ്കകൾ ചർച്ച ചെയ്ത് പബ്ലിക് ഹിയറിംഗ് നടത്തി. കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന യോഗം തീരദേശ പരിപാലന അതോറിറ്റി ജില്ലാതല സമിതി അധ്യക്ഷയും ജില്ലാ കളക്ടറുമായ ഡോ: പി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലന അതോറിറ്റി തയാറാക്കിയ 2019ലെ തീരദേശ പരിപാലന വിജ്ഞാപനവും ഇതനുസരിച്ചു തയാറാക്കിയ മാപ്പും അടിസ്ഥാനമാക്കിയായിരുന്നു പബ്ലിക് ഹിയറിംഗ്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്.) ആണു സംസ്ഥാന സർക്കാരിന് വേണ്ടിയും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് വേണ്ടിയും വിശദമായ പ്ലാൻ തയാറാക്കിയത്. ഇതനുസരിച്ചു ജില്ലയിൽ വേമ്പനാട് കായൽ തീരത്തെ ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തീരനിയന്ത്രണ മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്നത്. വൈക്കം പ്രദേശത്തെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരദേശവാസികളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് തോമസ് ചാഴികാടൻ എം.പി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ്…
Read More » -
Local
മൂന്നിലവിൽ ടേക്ക് എ ബ്രേക്ക് നിർമാണം അന്തിമഘട്ടത്തിൽ
കോട്ടയം: മൂന്നിലവ് പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ശുചിത്വ മിഷൻ 2021-2022 ഫണ്ടിൽ 13,45,950 രൂപ മുടക്കിലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ഉപയോഗിക്കാവുന്ന നാല് ടോയ്‌ലറ്റും ഒരു കടമുറിയും അടങ്ങുന്നതാണ് കെട്ടിടം. മൂന്നിലവ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്ത് 40 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്്. മൂന്നിലവ് പഞ്ചായത്തിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രമാണിത്. കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നീ ഭാഗങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഈ വിശ്രമ കേന്ദ്രം പ്രയോജനപ്പെടും.
Read More » -
Local
ഉച്ചഭക്ഷത്തിന് സ്‌കൂളിൽ പച്ചക്കറി കൃഷിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി ‘നിറവ് പച്ചക്കറി’ കൃഷി പദ്ധതിക്ക് ചെമ്മനത്തുകര ഗവൺമെന്റ് യു.പി. സ്‌കൂളിൽ തുടക്കം. സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തുതന്നെ ആദ്യമാണ് ബ്ലോക്ക് പഞ്ചായത്ത് മുൻ കൈയെടുത്തു കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി പച്ചക്കറി കൃഷി ആരംഭിക്കുന്നത്. കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണു പദ്ധതി. ബ്ലോക്ക് തല സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മോണിറ്ററിങ് സമിതിക്കാണ് മേൽനോട്ട ചുമതല. വൈക്കത്തെ 17 സർക്കാർ എയ്ഡഡ് സ്‌കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. വെണ്ട, പയർ, തക്കാളി, വഴുതന, പച്ചമുളക് എന്നിവയാണ് ആദ്യ ഘട്ടം കൃഷി ഇറക്കിയത്. സ്‌കൂൾ പി.ടി.എ, മദർ പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. തൊഴിലുറപ്പ് തൊഴിലാളികളാണ് പുരയിടം കൃഷി യോഗ്യമാക്കി നൽകുന്നത്. ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി…
Read More »