
തിരുവല്ല:കാറ്റിൽ മരം കടപുഴകി വീണ് പോലീസ് സ്റ്റേഷൻ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ പൂര്‍ണമായും നശിച്ചു.തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം.
ശക്തമായി പെയ്ത മഴയോടൊപ്പം വീശി അടിച്ച കാറ്റില്‍ കൂറ്റൻ മരം കടപുഴകി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.സ്റ്റേഷൻ എസ് എച്ച് ഒ, എസ്.ഐ എന്നിവരുടെ കാറുകളാണ് നശിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം.
സ്റ്റേഷന് മുൻവശത്തായി റോഡിനോട് ചേര്‍ന്ന് നിന്നിരുന്നു മരമാണ് കടപുഴകിയത്.തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 25 ഓളം ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തിരുവല്ലയില്‍ നിന്നും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് മരം മുറിച്ച് നീക്കിയത്. വീശി അടിച്ച കാറ്റില്‍ മരം കടപുഴകി വീഴുന്നത് കണ്ട് സ്റ്റേഷന് മുൻവശത്ത് ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി മാറിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan