
പെൺകുട്ടിയെ കഴിഞ്ഞ ആറ് മാസമായി നിരവധി തവണ ഇയാൾ പീഡിപ്പിച്ചിരുന്നു.പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉമര്‍ ഖുറേഷി എന്ന ഇറച്ചിവില്‍പ്പനക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ലക്നൗവിലെ ഗോസൈഗഞ്ച് ബ്ലോക്കിലെ അമേഠി ഗ്രാമത്തിലാണ് സംഭവം.
ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്കിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭച്ഛിദ്രം നടത്താൻ ശ്രമിച്ച നഴ്സിംഗ് ഹോം പോലീസ് സീല്‍ ചെയ്തു.ആശുപത്രി അധികൃതര്‍ക്കെതിരെ എഫ്‌ഐആറും ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ആശുപത്രി ഇത്തരം നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ഞായറാഴ്ച രാത്രി അധികൃതര്‍ ആശുപത്രിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ സമാനമായ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായ നിരവധി സ്ത്രീകളെ കണ്ടെത്തി. ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും സ്വകാര്യ ആശുപത്രി അധികൃതര്‍ പൂട്ടുകയും ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan