KeralaNEWS

ഹയര്‍സെക്കൻഡറി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

എസ്.എസ്.എല്‍.സിക്ക് ശേഷം ഉപരിപഠനത്തിനായി  ഹയര്‍സെക്കൻഡറി കോഴ്സുകളിലേക്കുള്ള പ്രവേശനം, പ്രവേശന പോര്‍ട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടു മുതല്‍ ഒമ്ബതു വരെ www.admission.dge.kerala.gov.in വഴി നടത്താം.
സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകജാലക രീതിയിലാണ് പ്രവേശനം.ട്രയല്‍ അലോട്ട്മെൻറ് ജൂണ്‍ 13നും ആദ്യ അലോട്ട്മെൻറ് ജൂണ്‍ 19നും നടത്തും.

Back to top button
error: