ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
എ.ഐ കാര്‍ഗോ ലൊജിസ്റ്റിക്സ് ആൻഡ് അലൈഡ് സര്‍വീസസ് കമ്ബനി ലിമിറ്റഡ് സെക്യൂരിറ്റി സ്ക്രീനര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇപ്പോഴുള്ള 24 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 30 വരെ അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം Rs.30,000/- ശമ്ബളം പ്രതീക്ഷിക്കാം. 50 വയസ്സുവരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് .
ഏതെങ്കിലും അംഗീകൃത സ്ഥാപത്തില്‍ നിന്ന് 10+2 / ഇന്റര്‍മീഡിയറ്റ്/ 12-ാം അല്ലെങ്കില്‍ തത്തുല്യം ആണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്.