IndiaNEWS

ശാരീരിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല; വിവാഹമോചനം നേടി മധ്യവയസ്‌കൻ

ളരെ നാളായി ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് പരാതിയുമായി കോടതിയെ സമീപിച്ച മധ്യവയസ്‌കന് വിവാഹമോചനം അനുവദിച്ച് കോടതി.

പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അനുവദിക്കാത്തത് മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം നടത്താമെന്നും അലഹബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് 52 കാരൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സുനീത് കുമാറിന്റെയും രാജേന്ദ്ര കുമാറിന്റെയും വിധി.

കുടുംബപരവും ദാമ്ബത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഭാര്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇവരുടെ വിവാഹം റദ്ദാക്കുകയാണെന്നും ഉത്തരവിട്ട കോടതി ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭര്‍ത്താവ് പറഞ്ഞതനുസരിച്ച്‌ ജീവിക്കാൻ ഭാര്യ തയ്യാറല്ലെന്നും നിരീക്ഷിച്ചു.

Back to top button
error: