KeralaNEWS

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയിലിടിച്ചു; ലോറിക്കടിയില്‍പ്പെട്ട ഭാര്യയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തുറവൂറില്‍ ലോറിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പൊന്നാംവെളി മുതിരുപറമ്പില്‍ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ആണ് മരിച്ചത്. ദേശീയപാതയില്‍ തുറവൂര്‍ ആലയ്ക്കാപറമ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം.

ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍, ലോറിയില്‍ തട്ടി നിയന്ത്രണംവിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയില്‍ ലോറിക്കടിയില്‍പ്പെട്ട ജ്യോതി, തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കുത്തിയതോട് പോലീസ് കേസെടുത്തു.

Signature-ad

 

Back to top button
error: