KeralaNEWS

ട്രെയിൻ മാര്‍ഗം രക്ഷപ്പെടാൻ ശ്രമം; വിടാതെ പൊലീസ്

തിരൂര്‍/മലപ്പുറം: കുറ്റകൃത്യത്തിനു ശേഷം അയല്‍സംസ്ഥാനത്തേക്ക് കടന്ന പ്രതികളെ പൊലീസ് കൃത്യമായ നിരീക്ഷണത്തിലൂടെയാണ് വലയിലാക്കിയത്.സൈബര്‍ പൊലീസിന്‍റെയും മറ്റ് അന്വേഷണ വിഭാഗങ്ങളുടെയും പൂര്‍ണ സഹകരണത്തോടെയാണ് പ്രതികളെ ചെന്നൈയില്‍നിന്ന് പിടികൂടിയത്.
മൃതദേഹം മേയ് 19നാണ് ചുരത്തില്‍ തള്ളി പ്രതികള്‍ കടന്നത്.തുടര്‍ന്ന് മേയ് 24ന് പുലര്‍ച്ച ഷിബിലി ഫര്‍ഹാനയെ വീട്ടില്‍നിന്ന് കൊണ്ടുപോയി. അതേദിവസം വൈകീട്ട് ഒറ്റപ്പാലത്തുനിന്ന് ട്രെയിന്‍ വഴി ചെന്നൈയിലെത്തി.അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ആര്‍.പി.എഫ് സഹായത്തോടെയാണ് കേരള പൊലീസ് പ്രതികളെ തന്ത്രപരമായി വലയിലാക്കിയത്.തുടർന്ന് ശനിയാഴ്ച പുലര്‍ച്ച മലപ്പുറത്തെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കൂട്ടുപ്രതിയായ ആഷിഖിനെയും പിടികൂടിയിരുന്നു.

ഫർഹാനയാണ് ഹോട്ടൽ മുറിയിലേക്ക് സിദ്ദീഖിനെ വിളിച്ചു വരുത്തിയത്.തുടർന്ന് സാമ്ബത്തികകാര്യങ്ങള്‍ പറഞ്ഞ് സിദ്ദീഖുമായി കലഹമുണ്ടാവുകയും ഫര്‍ഹാന കരുതിയിരുന്ന ചുറ്റിക വച്ച് ഷിബിലി സിദ്ദീഖിന്റെ തലക്കടിക്കുകയുമായിരുന്നു എന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

 

Signature-ad

തുടർന്ന് പ്രതികള്‍ കോഴിക്കോട് മാനാഞ്ചിറയില്‍ പോയി ഒരു ട്രോളി ബാഗ് വാങ്ങിയിരുന്നു. എന്നാല്‍, ഒരു ബാഗില്‍ മൃതദേഹം കയറുന്നില്ലെന്ന് വ്യക്തമായതോടെ അടുത്ത ദിവസം കോഴിക്കോട് ടൗണില്‍ പോയി അതേ കടയില്‍നിന്ന് ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൂടാതെ ഇലക്‌ട്രിക് കട്ടറും വാങ്ങി. തുടര്‍ന്ന് വീണ്ടും ലോഡ്ജ് മുറിയിലെത്തി ബാത്ത് റൂമില്‍ വെച്ച്‌ സിദ്ദീഖിന്റെ മൃതദേഹം കട്ടര്‍ ഉപയോഗിച്ച്‌ രണ്ടാക്കി മുറിച്ചു. തുടര്‍ന്ന് മൃതദേഹം രണ്ട് ട്രോളി ബാഗിലാക്കി സിദ്ദീഖിന്റെ കാറില്‍ അട്ടപ്പാടി ചുരത്തില്‍ കൊണ്ടുതള്ളുകയായിരുന്നു. മൃതദേഹം തള്ളിയ പ്രദേശത്തെക്കുറിച്ച്‌ കൃത്യമായ അറിവുള്ള ആഷിഖാണ് മൃതദേഹമടങ്ങിയ ട്രോളി ബാഗ് അവിടെ തള്ളാമെന്ന് പറഞ്ഞത്. തുടര്‍ന്ന് സിദ്ദീഖിന്റെ വാഹനത്തില്‍തന്നെ സഞ്ചരിച്ച്‌ ആയുധങ്ങളും തുണികളും മറ്റൊരു സ്ഥലത്തും തള്ളി.പിന്നീട് കാര്‍ ചെറുതിരുത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Back to top button
error: