FeatureNEWS

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിന്റെ ബില്ലിൽ കുറവുവരുത്താം

വെള്ളം ഏറ്റവും അധികം ഉപയോഗിക്കേണ്ടി വരുന്നത് അടുക്കളയിലും കുളിമുറി/കക്കൂസുകളിലുമാണ്. ഇവിടങ്ങളിലെല്ലാം ആദ്യം തന്നെ പരിഹാരം കാണേണ്ടത് പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കുകയെന്നതാണ്. തുള്ളിതുള്ളിയായി പൈപ്പില്‍ നിന്നും ഒരു ദിവസത്തില്‍ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. വെള്ളം പൈപ്പില്‍ നിന്നും ഇറ്റിറ്റുവീണ് നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കുക
ഷവറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഏറെ നേരം ഉപയോഗിക്കാതിരിക്കുക. ഷവറുകളുടെ ഉപയോഗത്തിലൂടെ വലിയൊരളവ് ജലം ദിനംപ്രതി നഷ്ടമാകുന്നുണ്ട്.ബക്കറ്റുകളില്‍ വെള്ളം നിറച്ച് അത് ഉപയോഗിക്കുന്നതാണ് എല്ലാ അവസരങ്ങളിലും ഗുണകരം.
 ടോയ്‌ലറ്റുകളില്‍ ഡ്യുവല്‍ ഫ്‌ളഷ് സൗകര്യം ഉണ്ടാക്കുക
പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ പൈപ്പ് ഓണ്‍ചെയ്തിടുന്ന ശീലം ഒഴിവാക്കി വായ കഴുകുമ്പോള്‍ മാത്രം പെപ്പ് തുറക്കാം.അല്ലെങ്കില്‍ പാത്രത്തില്‍ വെള്ളം നിറച്ച് വായ കഴുകാൻ ഉപയോഗിക്കാം.
ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചിട്ടും വെള്ളക്കരം കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ ഒരു പക്ഷെ പൈപ്പുകളിൽ എവിടെങ്കിലും  ലീക്ക് ഉണ്ടാക്കാനാണ് സാധ്യത.നല്ലൊരു പ്ലമ്പറെ വിളിച്ചു കാണിക്കുക

Back to top button
error: