IndiaNEWS

ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു; സമരപ്പന്തൽ പൊളിച്ചു നീക്കി ഡൽഹി പോലീസ്

ന്യൂഡൽഹി: കഴിഞ്ഞ ഒരുമാസത്തിലേറെയായി ജന്തർമന്ദറിൽ സമരം ചെയ്തുകൊണ്ടിരുന്ന  ഗുസ്തിതാരങ്ങളെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസ് പിന്നാലെ സമരക്കാരുടെ ടെന്‍റുകളും പൊളിച്ചുനീക്കി.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുമെന്ന്  ഗുസ്തിതാരങ്ങള്‍ വെല്ലുവിളിച്ചതിനിടയിലാണ് ഇത്.
ഗുസ്തിതാരങ്ങള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും അവരെ ഇനി സമരത്തിനായി ജന്തര്‍മന്ദറിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുക എന്ന ലക്ഷ്യത്തോടെ ഗുസ്തിതാരങ്ങള്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന് നീങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്.
താരങ്ങള്‍ നിരവധി നിയമങ്ങള്‍ ലംഘിച്ചുവെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും ക്രമസമാധാന ചുമതലയുള്ള പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

Back to top button
error: