CrimeNEWS

നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോ ഹെറോയിനുമായി ആഫ്രിക്കക്കാരി പിടിയില്‍

കൊച്ചി: നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഒരു കിലോ ഹെറോയിനാണ് പിടികൂടിയത്.

Signature-ad

കെനിയയില്‍ നിന്ന് ഷാര്‍ജ വഴിയാണ് വിദേശ വനിത കൊച്ചിയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഡിആര്‍ഐ മയക്കുമരുന്ന് പിടികൂടിയത്. വിദേശത്ത് നിന്ന് വിമാനം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയുമധികം മയക്കുമരുന്ന് ഒരു വിദേശ വനിത കടത്താന്‍ ശ്രമിക്കുന്നത് അടുത്തകാലത്ത് ആദ്യമായാണ്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള അന്വേഷണമാണ് നടക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: