KeralaNEWS

പ്ലസ് ടൂ റിസൾട്ട് പിൻവലിച്ചു എന്ന് വ്യാജവാർത്ത; ബിജെപി നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് ടു റിസള്‍ട്ട് പിൻവലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റില്‍.

കൊല്ലത്തെ ബി ജെ പി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് പിടിയിലായത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്ബറാണ്.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

 

Signature-ad

ഇയാള്‍ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Back to top button
error: