KeralaNEWS

ഫര്‍ഹാനയോടൊപ്പം നഗ്നനായുള്ള സിദ്ദീഖിന്റെ ഫോട്ടോ; ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം

മലപ്പുറം: തിരൂര്‍ സ്വദേശിയും ഹോട്ടലുടമയുമായ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.ഫർഹാനയോടൊപ്പമുള്ള സിദ്ദീഖിന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടാനായിരുന്നു പ്ലാനെന്നും അത് നടക്കാതെ വന്നതോടെയാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞതാണ് വിവരം.
സംഭവദിവസം തെക്കൻ ജില്ലയിലുള്ള ഒരു സുഹൃത്തിനോട് കോഴിക്കോടെത്താൻ ഫര്‍ഹാന ആവശ്യപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.ഫര്‍ഹാനയുടെ ഫോണില്‍ നിന്നും ഈ വ്യക്തിയുടെ ഫോണിലേക്ക് കോള്‍ പോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇയാളെ വിളിച്ച്‌ വിവരം തേടുകയായിരുന്നു.

സിദ്ദിഖും(58) കേസിലെ പ്രതിയായ ഫര്‍ഹാനയും (19) തമ്മില്‍ മുൻപരിചയമുണ്ടായിരുന്നു.ഗള്‍ഫിലായിരുന്ന സമയത്ത് സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇതുവഴിയാണ് ഫര്‍ഹാനയുമായി പരിചയപ്പെട്ടത്.തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലും പിന്നീടത് വഴിവിട്ട ബന്ധത്തിലുമാകുകയായിരുന്നു.ഫർഹാന ആവശ്യപ്പെട്ട പ്രകാരമാണ് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.മുൻപും ഇവരൊന്നിച്ച് ഇതേപോലെ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്.

 

അതേസമയം റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും.കോടതി കസ്‌റ്റഡി അപേക്ഷ അനുവദിച്ചാല്‍ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്.
Signature-ad

സംഭവം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്‌ഷനിലുള്ള ‘ഡി കാസ ഇൻ’ ഹോട്ടല്‍, മൃതദേഹം മുറിക്കാൻ ഇലക്‌ട്രിക് കട്ടര്‍ വാങ്ങിയ കല്ലായി റോഡ് പുഷ്‌പ ജംഗ്‌ഷനിലെ സ്ഥാപനം, ട്രോളിബാഗ് വാങ്ങിയ കട, മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ അട്ടപ്പാടി ചുരം എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.

 

 ഫര്‍ഹാനക്കൊപ്പമുള്ള നഗ്നചിത്രം കാട്ടി പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമം സിദ്ദിഖ് പ്രതിരോധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ അഞ്ച് മിനിട്ടുകൊണ്ട് കൊല നടത്തുകയായിരുന്നു എന്നാണ് വിവരം. അതേസമയം കൊലനടത്തിയത് ഇവ‌ര്‍ തന്നെയെന്ന് സമ്മതിച്ചെങ്കിലും ഇതിനായി ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി വിശദമായ ചോദ്യംചെയ്യല്‍ വേണമെന്നുമാണ് പൊലീസ് പറയുന്നത്.
ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.19 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത കെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളായ ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തിയായിരുന്നു ഫർഹാന  കൊലപാതകം ആസൂത്രണം ചെയ്തത്.പണം തട്ടുകയായിരുന്നു ലക്ഷ്യം, നടന്നില്ലെങ്കിൽ കൊല്ലാൻ തന്നെ ഉദ്ദേശിച്ചായിരുന്നു ഫർഹാന എത്തിയത്.ഇതിനായി കൈയ്യിൽ ചുറ്റികയും കരുതിയിരുന്നു.ഒടുവിൽ ഫർഹാന കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിനെ തലയ്ക്കടിച്ച്  കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: