Month: May 2023

  • Kerala

    വന്ദേഭാരതിൽ സീറ്റുകൾ കാലി;മറ്റു ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ല

    കൊച്ചി:ട്രെയിനുകളില്‍ തിരക്ക് വർധിച്ചിട്ടും യാത്രക്കാർക്ക് മുന്നിൽ മുഖം തിരിച്ച് റെയിൽവേ.കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകൾ പൂർണ തോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം-സാധാരണ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കാൻ കാരണം. പുതിയ ട്രെയിനുകൾ അനുവദിക്കുകയോ,ഉള്ളവയിൽ ജനറൽ കോച്ചുൾപ്പടെയുള്ളവയുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് സ്ഥിരം യാത്രക്കാരായ ആളുകൾ പറയുന്നത്.വന്ദേഭാരത് പോലുള്ള ട്രെയിനുകൾ സാധാരണക്കാർക്ക് ഗുണകരമല്ലെന്നും അവർ പറയുന്നു. അതേസമയം മെയ് അഞ്ചിന് ശേഷം വന്ദേഭാരത് എക്സ്പ്രസിലെ മിക്ക സീറ്റുകളും കാലിയാണ്.മെയ് അഞ്ചിന് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്കുള്ള വന്ദേഭാരതിൽ 750-ലധികം ചെയർകാറുകളും 25-ലേറെ എക്സിക്യുട്ടിവ് ചെയറുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്.മാവേലിയും ഏറനാടും മലബാറും ഉൾപ്പടെയുള്ള ട്രെയിനുകളിൽ വെയ്റ്റിംഗ് ലിസ്റ്റിൽപ്പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമുള്ളപ്പോഴാണിത്. തുടർന്നുള്ള ദിവസങ്ങളിലും ഇതെ അവസ്ഥയാണുള്ളത്.ആദ്യ ദിനങ്ങളിൽ വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാണിച്ച ആവേശമൊന്നും തുടർന്നുള്ള ദിവസങ്ങളിൽ കാണാനില്ലെന്നാണ് വിവരം.

    Read More »
  • India

    അത് പാക്കിസ്ഥാനിലേതല്ല, ഹൈദരാബാദിലെ ചിത്രം

    ഹൈദരാബാദ്:കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു ചിത്രമുണ്ട്. ശവകല്ലറ ഗ്രില്ലിട്ട് പൂട്ടി വച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. പാക്‌സിതാനിൽ പെൺകുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കുന്നത് തടയാൻ മാതാപിതാക്കൾ കല്ലറ ഗ്രില്ലിട്ട് പൂട്ടുന്നുവെന്നാണ് പ്രചരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്.എന്നാൽ ഈ വാർത്ത തെറ്റാണ്. യഥാർത്ഥത്തിൽ ഈ ചിത്രം ഹൈദരാബാദിലെ മസ്ജിദ് ഇ സലാർ മുൽകിന് നേരെ എതിർവശം സ്ഥിതി ചെയ്യുന്ന ഖബറിടത്തിലേതാണ്. രണ്ട് വർഷം മുൻപാണ് 70 കാരിയായ വയോധിക മരിച്ച് ഈ ഖബടിറത്തിൽ മറവ് ചെയ്തത്. അവർ മരിച്ച് 40 ദിവസത്തിന് ശേഷം മകനാണ് ഇത്തരത്തിൽ ശവക്കല്ലറ ഗ്രില്ലിട്ട് താഴിട്ടത്. ഇവിടെ പഴയ ഖബറിടങ്ങൾക്ക് മുകളിൽ തന്നെ പലരും ബന്ധുക്കളെ മറവ് ചെയ്യുന്നൊരു പതിവുണ്ട്.ഇത് തടയാനാണ് അമ്മയുടെ ഖബറിടം മകൻ ഗ്രില്ലിട്ട ശേഷം താഴിട്ട് പൂട്ടിയത്. മാത്രമല്ല, ഖബറിടം സ്ഥിതി ചെയ്യുന്നത് പ്രവേശന കവാടത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. വിവിധ ഖബറിടങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ അമ്മയുടെ ഖബറിടത്തിൽ അറിയാതെ ചവിട്ടരുതെന്ന ഉദ്ദേശവും ഈ ഗ്രില്ലിടലിന്…

    Read More »
  • Kerala

    പതിനായിരം കടന്ന് വാട്ടർമെട്രോ; ഇന്നലെമാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത് 11556 പേർ

    കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ ഓരോ ദിവസവും റിക്കോർഡിട്ട് കൊച്ചി വാട്ടർ മെട്രോ.ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്.11556 പേരാണ് ഇന്നലെ മാത്രം കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാട്ടർമെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ഈ കണക്കുകൾ. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ.

    Read More »
  • India

    ബിപിഎല്‍ വിഭാഗത്തിന് കിറ്റ്;കര്‍ണാടകയില്‍ പ്രകടനപത്രികയുമായി ബിജെപി

    ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി.ബെംഗളൂരുവില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പത്രിക പുറത്തിറക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍ വിഭാഗക്കാര്‍) കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍ കിറ്റാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. പ്രതിദിനം അരലിറ്റര്‍ പാലും പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിണ്ടറുകളും ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വാഗ്ദനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഉത്പാദന മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു.എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക, ആരെയും പ്രീതിപ്പെടുത്താതിരിക്കുക എന്നതാവും ബിജെപിയുടെ നയമെന്ന് പ്രകടനപത്രിക പുറത്തിറക്കിയശേഷം നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ, സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതി എന്നിവയും പത്രികയിലുണ്ട്. കര്‍ണാടകയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം.

    Read More »
  • Crime

    ഭാര്യയെ ഒഴിവാക്കാന്‍ മന്ത്രവാദം; ഡൽഹി പോലീസുദ്യോഗസ്ഥനെ കൊന്ന ദുര്‍മന്ത്രവാദി അറസ്റ്റിൽ

    ഡല്‍ഹി: ഭാര്യയെ ഒഴിവാക്കാന്‍ മന്ത്രവാദം നടത്താനെത്തിയ പോലീസുകാരനെ കൊന്ന ദുര്‍മന്ത്രവാദി അറസ്റ്റിൽ.ദില്ലി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി  ഗണേശാനന്ദ എന്ന മന്ത്രവാദി അറസ്റ്റിലായത്. മാര്‍ച്ച്‌ 26 മുതല്‍ പൊലീസുകാരനെ കാണാനില്ലായിരുന്നു.ഭാര്യയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഗോപിചന്ദിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് സുര്‍ജേപൂര്‍ ഗ്രാമത്തിലുള്ള ഗണേശാനന്ദയുമായാണ് അവസാനം കോളുകള്‍ ചെയ്തതെന്ന് മനസ്സിലാകുന്നത്.ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.   ഭാര്യയുമായി അത്ര അടുപ്പത്തിലായിരുന്നില്ല ഗോപിചന്ദ്.ദുര്‍മന്ത്രവാദം നടത്തി ഭാര്യയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ മന്ത്രവാദിയെ തേടിയെത്തിയത്.ഒന്നര ലക്ഷം രൂപയും കൈവശമുണ്ടായിരുന്നു.ഇത് തട്ടിയെടുക്കാന്‍ താന്‍ ഗോപിചന്ദിനെ കൊല്ലുകയായിരുന്നുവെന്നാണ് ഗണേശാനന്ദ പോലീസിന് മൊഴി നല്‍കിയത്.

    Read More »
  • India

    വിവാഹ വിരുന്നിനിടെ തിളച്ച രസത്തില്‍ വീണ കോളേജ് വിദ്യാര്‍ഥി മരിച്ചു

    വിവാഹ വിരുന്നിനിടെ തിളച്ച രസത്തില്‍ വീണ കോളേജ് വിദ്യാര്‍ഥി മരിച്ചു.തമിഴ്നാട്ടിലാണ് സംഭവം.  ‍ തിരുവള്ളൂർ മീഞ്ചൂരില്‍ അത്തിപ്പട്ട് പുതുനഗര്‍ സ്വദേശി സതീഷ്(21) ആണ് മരിച്ചത്.വിവാഹ മണ്ഡപത്തില്‍ ഭക്ഷണം വിളമ്പുന്നതിനായി പാത്രങ്ങള്‍ എടുക്കവേ രസം നിറച്ച പാത്രത്തിനുള്ളിലേക്ക് വീഴുകയായിരുന്നു. മൂന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന സതീഷ് പാര്‍ട്ട്‌ ടൈമായി കേറ്ററിങ് ജോലിയും ചെയ്യുന്നുണ്ടായിരുന്നു.

    Read More »
  • Crime

    സര്‍വകലാശാലകളിലും കോളജുകളിലും പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പെരിന്തല്‍മണ്ണ സ്വദേശി പിടിയില്‍

    മലപ്പുറം: ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരമാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്നും പണം വാങ്ങി അഡ്മിഷനും നടപടികളുമില്ലാതെ വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ കെഎഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികളില്‍ ബിഎഡ് അടക്കമുള്ള കോഴ്സുകള്‍ക്ക് ചേരുന്നതിനു വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്തത്തിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വന്നു. പലവട്ടം സ്ഥാപന ഉടമയായ മുഹമ്മദ് മുബീനെ സമീപിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിലെത്തി വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ ഉടമ മുഹമ്മദ് മുബീന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അട്ടപ്പാടി അഗളിയിലും ആനക്കട്ടിയിലും ഒളിവില്‍ കഴിയുകയായിരുന്നു മുഹമ്മദ് മുബീനെന്നു കണ്ടെത്തി. പിന്നീട് മലപ്പുറത്ത് വച്ചാണ് ഇയാളെ…

    Read More »
  • Kerala

    സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

    ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. സുപ്രീംകോടതിയിലാണ് സിബിഐ സന്നദ്ധത അറിയിച്ചത്. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുള്ളത്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുതിയ ഹര്‍ജി എത്തിയ സാഹചര്യത്തിലാണ് സിബിഐ പഴയ നിലപാട് ആവര്‍ത്തിച്ചത്. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പിയാണ് കോടതിയില്‍ നിലപാട് അറിയിച്ചത്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല വി എസ് ശിവകുമാര്‍, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കി. 2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു.…

    Read More »
  • Kerala

    കൊല്ലം ബൈപ്പാസില്‍ വാഹനാപകടം; ഡോക്ടർ ഉൾപ്പെടെ രണ്ടു മരണം

    കൊല്ലം ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു. കായംകുളം സ്വദേശിനി ഡോ.മിനി ഉണ്ണികൃഷ്ണന്‍.കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ഡോക്ടറുടെ മരുമകളെയും ഒന്നര വസയുള്ള കുട്ടിയേയും ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടി വെന്റിലേറ്ററിലാണ്.   പ്രഭാഷകയും ഹോമിയോപ്പതി ഡോക്ടറുമായ ‍മിനി നെയ്യാറ്റിൻകരയിൽ  നടന്ന ‍ചടങ്ങില്‍വച്ച്‌ അവാര്‍ഡ് വാങ്ങി കായംകുളത്തേക്ക് മടങ്ങവെയാണ് അപകടം.നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

    Read More »
  • India

    വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജില്‍ പാമ്പിന്‍കൂട്ടം

    ചെന്നൈ: മലേഷ്യയില്‍നിന്നു ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍നിന്നു പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 ഓളം പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയില്‍ ഒരു ഓന്തുമുണ്ട്്. #WATCH | Tamil Nadu: On 28th April, a female passenger who arrived from Kuala Lumpur by Flight No. AK13 was intercepted by Chennai Airport Customs. On examination of her checked-in baggage, 22 snakes of various species and a chameleon were found & seized under the Customs Act,… pic.twitter.com/tQCmdElZkm — ANI_HindiNews (@AHindinews) April 29, 2023 പ്ലാസ്റ്റിക് കണ്ടെയ്നറില്‍നിന്നു പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.  

    Read More »
Back to top button
error: