ന്യൂഡല്‍ഹി: 14 മൈബൈല്‍ ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഭീകരര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കാണ് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള ആശയവിനിമയ പ്ലാറ്റ്‌ഫോമുകളായി പാക്കിസ്താനിലെ ഭീകരര്‍ ഉപയോഗിച്ചിരുന്നവയാണ് നിരോധിച്ച ആപ്പുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്കര്‍ മീ, മീഡിയഫയര്‍, ബിചാറ്റ്, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍ എന്നിവയുള്‍പ്പെടെ 14 ആപ്പുകള്‍ക്കാണ് നിരോധനം.