കോട്ടയം: മേയ് മുതല്‍ ജവാന് മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാകും. ഇനി ഒരു ലിറ്ററിന് പുറമെ ജവാന് അരലിറ്ററിലും ലഭ്യമാക്കും. ജവാന് ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും എത്തും. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും ട്രിപ്പിള്‍ എക്സ് റമ്മിന്.
നിലവില്‍ ഒരു ലീറ്റര്‍ ജവാന് റമ്മിനു 640 രൂപയാണ് വില. ബവ്കോ ഔട്ടലെറ്റുകളില്‍ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഉത്പാദനം കൂട്ടുന്നതോടെ ഈ പരാതി പരിഹരിക്കാന്‍ തഴിയുമെന്നാണ് പ്രതീക്ഷ.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലെ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്സ് ആണ് ഇപ്പോള്‍ ഉത്പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിപ്പിക്കുന്നത്. മെയ് രണ്ടാം വാരം മുതല്‍ ഉത്പാദനം കൂടുമെന്നാണ് വിവരം.