കാസര്‍ഗോട്: ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ മുന്‍ ഡിവൈ.എസ്.പിക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തു. നടന് കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂര്‍ വിജിലന്‍സില്‍ നിന്നാണ് മധുസൂദനന് വിരമിച്ചത്.
കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ലോഡ്ജില്‍വെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു യുവതി പരാതിയില്‍ പറയുന്നത്.
ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി കാസര്‍ഗോട് എത്തിയതാണ് യുവതി. ഒരു സംവിധായകന് മുഖേനയാണ് യുവതി ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്നാണ് വിവരങ്ങള്‍.