നാദാപുരം: എട്ടു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കുമ്മങ്കോടാണ് സംഭവം.
ഇന്നലെ രാവിലെയാണ് നാദാപുരം കുമ്മങ്കോട് റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അതിഥി തൊഴിലാളിയായ മൊസ്തഖീം ഷെയ്ഖ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും കുട്ടിയോട് കാര്യം ചോദിച്ചപ്പോള്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി പറയുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ സമീപത്തെ റോഡില്‍ സംശയമായ സാഹചര്യത്തില്‍ കണ്ട ഇയാളെ തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണ് മൊസ്തഖീം ഷെയ്ഖ്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.