Month: May 2023

  • Kerala

    ട്രാന്‍സ്‌മെന്‍ ബോഡി ബിൽഡർ പ്രവീണ്‍ നാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി

    പാലക്കാട് : ട്രാന്‍സ്‌മെന്‍ ബോഡി ബിൽഡർ പ്രവീണ്‍ നാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രാന്‍സ്‌മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നും പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.   ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു.2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചു. മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.പാലക്കാട് എലവഞ്ചേരി…

    Read More »
  • Kerala

    ഉപ്പയും വല്യുപ്പയും പീഡിപ്പിച്ചു; മലപ്പുറത്ത് 16 കാരി ഗർഭിണി

    നേരത്തെ പിതാവും പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി   മലപ്പുറം: പതിനാറുകാരി ഗർഭിണിയായ സംഭവത്തിൽ എൺപത്തഞ്ചു വയസ്സുള്ള മുത്തശ്ശൻ അറസ്റ്റിൽ.കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പീഡന വിവരം പുറത്താകുകയായിരുന്നു.നാലു മാസം മുൻപ് കൊണ്ടോട്ടി പനച്ചിപള്ളിയാളിയിലെ പിതാവിന്റെ തറവാട്ടു വീട്ടില്‍ താമസിക്കാനെത്തിയ കുട്ടിയെ പിതാവിന്റെ പിതാവായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പൊലീസ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ച്‌ ഡിഎന്‍എ പരിശോധനക്കായി രക്തസാമ്ബിള്‍ ശേഖരിച്ചു.ഇതേ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതിന് കുട്ടിയുടെ പിതാവിനെതിരെ അരീക്കോട് പൊലീസില്‍ കേസ് നിലവിലുണ്ട്.  

    Read More »
  • Crime

    കൂടത്തായി കേസില്‍ സി.പി.എം. നേതാവ് കൂറുമാറി; പോലീസ് പറഞ്ഞതുപ്രകാരം ഒപ്പിട്ടതെന്ന് പ്രവീണ്‍ കുമാര്‍

    കോഴിക്കോട്: കൂടത്തായ് കേസില്‍ സി.പി.എം. പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാംപ്രതി മനോജിനും അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇതാദ്യമായാണ് കേസില്‍ ഒരാള്‍ കൂറുമാറുന്നത്. കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചതില്‍ ഒന്നാംപ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കം പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടെയായിരുന്നു പ്രവീണിന്റെ കൂറുമാറ്റം. ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ഇയാള്‍. കേസില്‍ പ്രോസിക്യൂഷന്റെ 155ാം സാക്ഷിയാണ് നായര്‍കുഴി കമ്പളത്ത് പറമ്പ് വീട്ടില്‍ പി.പ്രവീണ്‍ കുമാര്‍. അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാര്‍ വ്യാജ രേഖയില്‍ ഒപ്പിട്ട് നല്‍കിയ സ്ഥലത്തേക്ക് 2019 നവംബറില്‍ ക്രൈം ബ്രാഞ്ച് പൊലീസ് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീണ്‍കുമാര്‍. എന്നാല്‍, പോലീസ് പറഞ്ഞത് പ്രകാരമാണ് താന്‍ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താന്‍ ഒപ്പിടാറുണ്ടെന്നുള്ള മൊഴിയാണ് പ്രത്യേക വിചാരണ കോടതിയില്‍…

    Read More »
  • Kerala

    കൊച്ചി വാട്ടർ മെട്രോ ട്രിപ്പുകൾ വർധിപ്പിച്ചു; സമയക്രമം അറിയാം

    കൊച്ചി: തിരക്ക് കണക്കിലെടുത്ത് വാട്ടർ മെട്രോയുടെ ട്രിപ്പുകൾ വർധിപ്പിച്ചു.വൈററില – കാക്കനാട് ട്രിപ്പുകളാണ് വർദ്ധിപ്പിച്ചത്. 6 ട്രിപ്പുകൾ 14 ആയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 45 മിനിറ്റ് ഇടവേളകളിൽ ഇരു ദിശകളിലേക്കും സർവ്വീസ് ഉണ്ടായിരിക്കും. പുതിയ സമയക്രമം കാണുക.

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം നേടി തമിഴ്നാട് സ്വദേശി

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം കരസ്ഥമാക്കി തമിഴ്നാട് സ്വദേശി.ചെന്നൈ ആവഡി സ്വദേശിയായ പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. 251 സീരിസ് നറുക്കെടുപ്പിലാണ് പ്രദീപ് കുമാർ സമ്മാനാർഹനായത്. ഏപ്രിൽ 13 നാണ് പ്രദീപ് കുമാർ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങുന്നത്. ദുബായിൽ താമസിക്കുന്ന പ്രദീപ് കുമാറിനെ യുഎഇ ഫോൺനമ്പറിൽ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് സംഘാടകർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പകരം നൽകിയ ഇന്ത്യൻ നമ്പറിൽ വിളിച്ചാണ് സമ്മാനാർഹനായ വിവരം അറിയിക്കുന്നത്.ഈ സമയം ചെന്നൈയിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ കയറിയിരുന്നു പ്രദീപ്കുമാർ.രണ്ടാഴ്ചത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു.

    Read More »
  • Kerala

    വിവാദചിത്രം;ദി കേരളാ സ്റ്റോറിക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

    തിരുവനന്തപുരം:വിവാദ ചിത്രമായ ദി കേരളാ സ്റ്റോറിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി.സംസ്ഥാനത്തെയും ഒരു സമുദായത്തെയും അപമാനിക്കുന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്നായിരുന്നു ആവശ്യം. അതേസമയം വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്‍റെ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 27ന് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറാണ് യൂട്യൂബ്  ഒഴിവാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സ് പോളിസിക്ക് എതിരായുള്ള   ഉള്ളക്കമായതിനാല്‍ വീഡിയോ ഒഴിവാക്കുന്നു എന്നാണ് യൂട്യൂബ് നല്‍കുന്ന പ്രതികരണം. 16 മില്യണ്‍ വ്യൂസാണ് ഇതുവരെ ട്രെയിലറിന് യൂട്യൂബില്‍ നിന്ന് ലഭിച്ചത്. നേരത്തെ കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെൺകുട്ടികളുടെ കഥ എന്ന് തിരുത്തിയിരുന്നു.

    Read More »
  • NEWS

    കുവൈത്തിൽ പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളെ  മരിച്ച നിലയിൽ കണ്ടെത്തി

    കുവൈത്ത് സിറ്റി : മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും ഭാര്യയെ കിടപ്പുമുറിയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.ഇന്നു രാവിലെ സാൽമിയായിലാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ.സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐ.ടി ജീവനക്കാരിയാണ് ജീന.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.

    Read More »
  • Crime

    സൈബര്‍ ആക്രമണം ആതിരയില്‍ ഒതുങ്ങുന്നില്ല; 2022ല്‍ രജിസ്റ്റര്‍ ചെയ്തത് 815 കേസുകള്‍

    കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി പെണ്‍കുട്ടി ജീവനൊടുക്കിയതിനു പിന്നാലെ സൈബര്‍ ഇടങ്ങളിലെ സ്ത്രീ സുരക്ഷ കാര്യക്ഷമമല്ലെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. പരാതികള്‍ വര്‍ധിക്കുമ്പോഴും നിയമനടപടികള്‍ എങ്ങുമെത്താറില്ല. രാജ്യത്തെ സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുകയാണ്. ഓരോ വര്‍ഷവും അഞ്ഞൂറിലധികം പരാതികളാണ് ദേശിയ വനിതാ കമ്മിഷനു മുമ്പിലെത്തുന്നത്.ലോക്ഡൗണ്‍ കാലയളവ് മുതലാണ് സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചതെന്നാണ് റിപോര്‍ട്ട്. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ അണ്‍ലോക് പ്രഖ്യാപിച്ച ജൂലൈയ് വരെയുള്ള കാലയളവില്‍ 378 കേസുകളാണ് ദേശീയ വനിതാ കമ്മിഷന്റെ മുമ്പിലെത്തിയത്. കേരളത്തില്‍ നിന്നു ആറെണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീക്ഷണിപ്പെടുത്തല്‍, ചാറ്റ് വഴി സൗഹൃദം സ്ഥാപിച്ച് അതുവഴി കംപ്യൂട്ടറിലെയും ഫോണിയെലും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുക തുടങ്ങിയ നിരവധി പരാതികളാണ് സത്രീകള്‍ ഉന്നയിക്കുന്നത്. സൈബര്‍ ഇടങ്ങളില്‍ സജീവമായ സ്ത്രീകള്‍ നിരന്തരം സൈബര്‍ ആക്രണത്തിന് ഇരയാകുകയാണ്. സാമൂഹിക-രാഷ്ട്രീയ-സാഹിത്യ-സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സമീപകാലങ്ങളില്‍ വലിയ സൈബര്‍ അറ്റാക്ക്…

    Read More »
  • Kerala

    ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ 

    കാഞ്ഞങ്ങാട്: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരൻ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര ആത്മഹത്യ ചെയ്തത്.ഇതിന് പിന്നാലെ അരുണിനെതരെ പോലീസ് കേസെടുത്തിരുന്നു

    Read More »
  • Crime

    12 വയസുകാരനായ മകന്റെ കരച്ചില്‍ കേട്ടിട്ടും മനസ് അലിഞ്ഞില്ല; കാമുകനൊപ്പം നാടുവിട്ട മഞ്ചേശ്വരം സ്വദേശിയെ നാട്ടിലെത്തിച്ച് പോലീസ്

    കാസര്‍ഗോട് : ഒന്‍പതു മാസം മുമ്പ് ഉത്തരപ്രദേശുകാരനായ കാമുകനൊപ്പം നാടുവിട്ട മഞ്ചേശ്വരം സ്വദേശിനിയെ ഒടുവില്‍ പോലീസ് കണ്ടെത്തി. മഞ്ചേശ്വരം പാവൂര്‍ സ്വദേശിനി ഷാഹിദ(33)യെയാണ് ലക്‌നൗവില്‍ കാസര്‍ഗോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കണ്ടെത്തിയത്. അന്വേഷണസംഘം യുവതിയെ നാട്ടിലെത്തിച്ചു മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുപി സ്വദേശിയും ടൈല്‍സ് തൊഴിലാളിയുമായ യുവാവിന് ഒപ്പമാണ് കഴിഞ്ഞ ഒക്ടോബറില്‍ ഷാഹിദ ഒളിച്ചോടിയത്. മകനെ സ്‌കൂളില്‍ വിട്ട ശേഷം മംഗളൂരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ പോകുന്നു എന്ന് അറിയിച്ചാണ് കാമുകനൊപ്പം പോയത്. തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരഞ്ഞിരുന്നു. അന്വേഷണം ഇഴഞ്ഞതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഷാഹിദയുടെ ഫോണില്‍ 3000 ത്തിലധികം തവണ ഫോണ്‍ സന്ദേശങ്ങള്‍ എത്തിയതായി കണ്ടെത്തി. സൈബര്‍ സെല്‍ വഴി…

    Read More »
Back to top button
error: