Month: May 2023

  • Kerala

    സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ‘പുകയില നിയന്ത്രണത്തിലാക്കി’ യെല്ലോ ലൈൻ

    തിരുവനന്തപുരം.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ  ‘യെല്ലോ ലൈൻ’ പദ്ധതി വരുന്നു.പദ്ധതി ജൂണ്‍ ഒന്നിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുകയില വിപണന, ഉപഭോഗത്തിനെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം ഈ വകുപ്പുകള്‍ ഉറപ്പു വരുത്തി ആരോഗ്യ വകുപ്പിനെ അറിയിക്കണം.പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിതമാക്കി മാറ്റുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് യെല്ലോ ലൈന്‍.   ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മഞ്ഞ വര വരയ്ക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാപ്പ് തയാറാക്കി മഞ്ഞ ലൈന്‍ വരയ്ക്കേണ്ടത്. 100 വാര ചുറ്റളവിനുള്ളില്‍ ലഹരിവസ്തുക്കള്‍ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ പോലീസിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് മഞ്ഞ വര അടയാളപ്പെടുത്തുന്നതിന്റെ ലക്ഷ്യം.

    Read More »
  • Kerala

    എഐ ക്യാമറ വിവാദത്തില്‍ ഇന്നും മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് കൊല്ലത്ത് ഇന്ന് അഞ്ച് പരിപാടികളാണ് ഉണ്ടായിരുന്നത്. അഞ്ചിടത്തും എഐ ക്യാമറ വിവാദത്തെ കുറിച്ച് പിണറായി വിജയൻ പ്രതികരിച്ചില്ല. ക്യാമറാ വിവാദത്തിലെ അഴിമതി ആരോപണം നേരിട്ട് മുഖ്യമന്ത്രിയിലേക്കെത്തി നിൽക്കുമ്പോഴും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. പ്രതിപക്ഷത്തിന് പറയാനുള്ളത് മുഴുവൻ പറയട്ടെയെന്നും വികസന പദ്ധതികൾക്കെല്ലാം തുരങ്കം വച്ച മുൻചരിത്രം പറഞ്ഞ് രാഷ്ട്രീയമായി നേരിടാമെന്നുമാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് വൻതുക മുടക്കി ക്യാമറാ പദ്ധതി നടപ്പാക്കിയതിൻറെ കണക്കുകളടക്കം പറഞ്ഞ് യുഡിഎഫിനെ പ്രതിരോധിക്കാനാകുമെന്നും അവർ കരുതുന്നു. എഐ ക്യാമറ ഇടപാടിൻറെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്ത് വരുമ്പോഴും മുഖ്യമന്ത്രിയും സിപിഎമ്മും മൗനം തുടരുകയാണ്. മന്ത്രി പി രാജീവ് നേരിട്ടിറങ്ങി കെൽട്രോണിനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം ഇടപാടുകളും നടത്തിയത് കെൽട്രോണിൻറെ അറിവോടെയാണെന്ന് രേഖകൾ വച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം തിരിച്ചടിച്ചിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച കറക്കുകമ്പനികളാണ് എല്ലാം…

    Read More »
  • LIFE

    എസ്ആർകെ ഫാൻസിനെ നിരാശരാക്കി ജവാൻ അപ്ഡേറ്റ്; റിലീസ് ഓ​ഗസ്റ്റിലേക്ക് മാറ്റി

    ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ജവാന്റെ റിലീസ് മാറ്റിവച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂണ്‍ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസത്തിന് പകരം ഓ​ഗസ്റ്റിൽ ആകും ജവാൻ റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ‘ജവാന്റെ’ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ്…

    Read More »
  • India

    ബസ് ഓട്ടോറിക്ഷയിലിടിച്ച്‌ ആറുപേര്‍ മരിച്ചു

    ചെന്നൈ : ബസ് ഓട്ടോറിക്ഷയിലിടിച്ച്‌ ആറുപേര്‍ മരിച്ചു.തമിഴ്‌നാട് മഹാബലിപുരത്തെ മനമൈ ഗ്രാമത്തില്‍ ടിഎന്‍എസ്‌ടിസി ബസ് ഓട്ടോറിക്ഷയിലിടിച്ചാണ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചത്. ഇന്ന് വൈകുന്നേരം മാമല്ലപുരത്തിന് സമീപത്തുള്ള മനമൈ നഗരത്തിലെ ഈസ്‌റ്റ് കോസ്‌റ്റ് റോഡിലാണ് അപകടമുണ്ടായത്.കാരപ്പാക്കത്ത് നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയും പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന സ്‌റ്റേറ്റ് എക്‌സ്‌പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍റെ (എസ്‌ഇടിസി) ബസുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഗോവിന്ദന്‍, അദ്ദേഹത്തിന്‍റെ ഭാര്യ, മകൾ, മകളുടെ ഭർത്താവ്, അഞ്ചും ഏഴും വയസുള്ള രണ്ട് പേരക്കുട്ടികള്‍ എന്നിവരാണ് മരിച്ചത്.ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ മാമല്ലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്

    Read More »
  • Local

    സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു

    പാലക്കാട്:സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു.സ്കൂട്ടർ യാത്രക്കാരിയായ വിയ്യകുര്‍ശ്ശി സ്വദേശി ജസ്‌ന(26) ആണ് മരിച്ചത്. കുമരംപുത്തൂരില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.അപകടത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റു.ലോറി ഡ്രൈവറെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. (പ്രതീകാത്മക ചിത്രം)

    Read More »
  • Local

    ആലപ്പുഴയില്‍ സ്വകാര്യബസിന്റെ പിന്‍ചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

    ആലപ്പുഴ:അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു.കരുവാറ്റ കരീയില്‍ ക്ഷേത്രത്തിന് സമീപം വടക്കതില്‍ ലതയാണ് (46) മരിച്ചത്. മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭര്‍ത്താവ് ഷേണുവുമൊത്ത് ലത സ്കൂട്ടറില്‍ വരവെ  പിന്നിലൂടെ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലത മരിച്ചു.

    Read More »
  • India

    കാറിന് മുകളില്‍ ടാങ്കര്‍ മറിഞ്ഞ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

    ജയ്പൂർ: കാറിന് മുകളിലേക്ക് ടാങ്കര്‍  മറിഞ്ഞ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു.ജയ്പൂര്‍ അജ്മീര്‍ ഹൈവേയില്‍ രാംനഗറിനു സമീപം ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ടാങ്കര്‍ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെയും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.കാര്‍ യാത്രക്കാര്‍ ഫാഗിയില്‍ നിന്ന് അജ്മീറിലേക്ക് തീര്‍ത്ഥാടനത്തിനായി പോകുന്ന വഴിയാണ് അപകടമുണ്ടായത്

    Read More »
  • India

    വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം;ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് സേവിംഗ്സ് ഡെയ്സ് ആരംഭിച്ചു

    ഉൽപ്പന്നങ്ങൾക്ക് വിലക്കുറവില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട്. ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് സേവിംഗ്സ് ഡെയ്സ് വില്‍പ്പനയ്ക്കാണ് തുടക്കമായിരിക്കുന്നത്. ഇതോടെ, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, വയര്‍ലെസ് ഇയര്‍ ബഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ ഓഫര്‍ വിലയില്‍ വാങ്ങാന്‍ സാധിക്കും. ഇതുകൂടാതെ റിയൽമി ജിടി നിയോ 3ടി, വിവോ ടി2 5ജി, വിവോ ജി62, നത്തിംഗ് ഫോണ്‍ വണ്‍, ഗൂഗിള്‍ പിക്സല്‍ 6എ, ഗൂഗിള്‍ പിക്സല്‍ 7, ഓപ്പോ റെനോ 8 പ്രോ തുടങ്ങിയ ഹാന്‍ഡ്സെറ്റുകളും ഓഫര്‍ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിനൊപ്പമാണ് ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് സേവിംഗ്സ് ഡേയ്സ് സെയില്‍ ആരംഭിച്ചിട്ടുള്ളത്.അതിനാല്‍, ഉപഭോക്താക്കള്‍ക്ക് വിലകള്‍ തമ്മില്‍ താരതമ്യം ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

    Read More »
  • Kerala

    1300 ബസുകള്‍ കൂടി നിരത്തിലിറക്കാന്‍ കെഎസ്ആർടിസി

    തിരുവനന്തപുരം:ഓടാതെ കിടക്കുന്ന 1300 ബസുകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവ്.ഇതിന് വേണ്ടി എല്ലാ യൂണിറ്റുകളിലും അധിക സമയ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം നടപ്പാക്കും. കോവിഡ് കാലത്തിന് ശേഷം 3400 ബസുകള്‍വരെ മാത്രമേ പ്രതിദിന സര്‍വീസിന് ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ. 6300 ഓളം ബസുകള്‍ ഉണ്ടായിരുന്നതില്‍ 1000ല്‍ അധികം പൊളിച്ചു വില്ക്കുകയും ചെയ്തു. ഇപ്പോള്‍ വിവിധ ജില്ലാ വര്‍ക്ക് ഷോപ്പുകളിലായുള്ള 1300 ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് നീക്കം. പരമാവധി കൂടുതല്‍ ബസുകള്‍ ഓടിക്കുക വഴി പ്രതിദിനം 30 ശതമാനം കിലോമീറ്ററുകള്‍ അധികമായി സര്‍വീസ് നടത്തുകയും പ്രതിദിനവരുമാനം നിലവിലുള്ളതിന്‍റെ 35 ശതമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

    Read More »
  • Crime

    യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം

    ലക്നൗ:യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം.ഗുണ്ടാ നേതാവ് അനില്‍ ദുജാനെയാണ് പൊലീസ് വധിച്ചത്. മീററ്റില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.കൊലപാതകക്കേസില്‍ ജാമ്യം ലഭിച്ച്‌ ഒരാഴ്ച മുമ്ബാണ് ദുജാന ജയില്‍ മോചിതനായത്.ഇതിനു തൊട്ടുപിന്നാലെ തനിക്കെതിരെ ഫയല്‍ ചെയ്ത കൊലപാതക കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാള്‍ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ വീണ്ടും വളഞ്ഞത്.കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ദുജാന അതിന് തയ്യാറായില്ല.തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: