Month: May 2023
-
NEWS
റിയാദില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു.ഇവർ മലപ്പുറം, കോഴിക്കോട് സ്വദേശികൾ ആണെന്നാണ് വിവരം. മലയാളികൾക്കൊപ്പം ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Business
ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
ദില്ലി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്തു. കനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ്.
Read More » -
Kerala
ന്യുമോണിയ;ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: ന്യുമോണിയ ബാധയെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Read More » -
Crime
മലയാലപ്പുഴയിലെ മന്ത്രവാദകേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ട സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി
പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നുപേരെ പൂട്ടിയിട്ട സംഭവത്തിൽ പ്രതികളായിരുന്ന രണ്ട് പേർ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണൻ എന്നിവരാണ് കീഴടങ്ങിയത്. രണ്ട് ദിവസം ആയി പ്രതികൾ ഒളിവിൽ ആയിരുന്നു. മലയാലപ്പുഴ സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ടത്. അവരെ ഉപദ്രവിച്ചിരുന്നെന്നും വളരെയധികം പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന് പരാതിയിൽ പറയുന്നു. നിലവില സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് സാധ്യത. മൂന്നുപേരെയാണ് പ്രതികൾ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെട്ടിരുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ…
Read More » -
Kerala
മണിപ്പൂരിൽ സംഘർഷം; ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ, ദില്ലി വഴി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികളെ ദില്ലി വഴി നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. ദില്ലിയിലുള്ള കേരളത്തിന്റെ സ്പെഷൽ ഓഫീസർ പ്രൊഫ കെവി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒൻപത് മലയാളി വിദ്യാർഥികൾ സർക്കാരുമായി ബന്ധപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മണിപ്പൂരിലെ സർവകലാശാലകളിലും സംഘർഷം നടക്കുന്നുവെന്നാണ് മലയാളി വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുന്നത്. മണിപ്പൂരിൽ സംഘർഷം നടക്കുന്ന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ തമ്മിലാണ് സർവകലാശാലകളിൽ സംഘർഷം നടക്കുന്നത്. സർവകലാശാലകളിലെ പല ഡിപ്പാർട്ട്മെന്റുകളും അടിച്ചു തകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചുവെന്നും ഹോസ്റ്റലുകളിലും സംഘർഷമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. രാത്രി കാലത്ത് വെടിയൊച്ചയും സ്ഫോടനവും കേൾക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ സംഘർഷം തുടരുന്നതിൽ വിദ്യാർത്ഥികളെല്ലാം ആശങ്കാകുലരാണ്. മെഡിക്കൽ കോളേജിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയിൽ ജന്തർ മന്തറിൽ മണിപ്പൂരിലെ മെയ്തേ വിഭാഗം പ്രതിഷേധിച്ചു. അനധികൃത കുട്ടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.…
Read More » -
Kerala
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപ് ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ മരിച്ച നിലയിൽ
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കുറെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. 3 മണിക്ക് ഏരിയ കമ്മിറ്റീ യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്ത് എത്തി നടപടികൾ തുടങ്ങി.
Read More » -
Crime
വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി എക്സൈസിന്റെ പിടിയിൽ
മലപ്പുറം: വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റിൽ. 7.5 ഗ്രാം ബ്രൗൺ ഷുഗറുമായാണ് ആസാം നാഗൺ സ്വദേശി സദ്ദാം ഹുസൈൻ (30) യാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ് ജി സുനിൽ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുദാസ്, ഡ്രൈവർ ഗണേശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
NEWS
ജോൺ ബ്രിട്ടാസിനെക്കുറിച്ച് അഭിമാനം, പി.ടി. ഉഷയെ ഓര്‍ത്ത് നാണിച്ച് തല താഴ്‌ത്തുന്നു: ടി.പത്മനാഭന്‍
ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ ചിലരെ ഓര്‍ത്ത് നാണിച്ച് തലതാഴ്‌ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ജോണ്‍ ബ്രിട്ടാസ് എം.പി. മലയാളികള്‍ക്ക് അഭിമാനമാണ്. അതേസമയം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തെറ്റായ നിലപാട് സ്വീകരിച്ച പി.ടി. ഉഷയെ ഓര്‍ത്ത് നാണിച്ച് തലതാഴ്ത്തുന്നു: പത്മനാഭന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ ‘ടേണിങ് പോയിന്റ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇല്ലാതാക്കുകയാണ്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ബ്രിട്ടാസിനെതിരെ രാജ്യസഭാധ്യക്ഷന്‍ നോട്ടീസയച്ചു. ഭരണഘടനയനുസരിച്ച് തുടര്‍ന്നും അഭിപ്രായപ്രകടനം നടത്തുമെന്നാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ നിലപാടില്‍ മലയാളിയെന്ന നിലയില്‍ അഭിമാനമുണ്ട്. പത്മനാഭന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമരംചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരെ സംസാരിച്ച പി.ടി.ഉഷയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
Read More » -
Local
എന്ത് ക്യാമറ…? എന്ത് പിഴ…? കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം
കൊല്ലം:കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം.കൊല്ലം പത്തനംതിട്ട ചെയിന്‍ സര്‍വീസിന്റെ മുന്നിലായിരുന്നു ഇന്നലെ ഉച്ചയോടെ ഇരുപത് വയസ്സുപോലും തികയാത്ത പിള്ളേരുടെ ‘കൊലമാസ്’ പ്രകടനം. രണ്ട് ബൈക്കിലായി 5 പേരാണ് എട്ടു കിലോമീറ്റററോളം സൈഡ് കൊടുക്കാതെ ബസിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്.ഹോൺ അടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാതെയായിരുന്നു നടുറോഡിലെ അഭ്യാസങ്ങൾ.സംഭവത്തില്‍ ബസ് ജീവക്കാര്‍ കൊല്ലം ആർടിഒയ്ക്ക് പരാതി നൽകി.
Read More »
