Month: May 2023
-
Crime
സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസ്: മുന്നൂറ് കോടി രൂപ തട്ടിയ കേസിൽ പ്രവീൺ റാണയുടെ കൂട്ടാളികൾ അറസ്റ്റിൽ
തൃശൂർ: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. സേഫ് സ്ട്രോങ്ങ് കമ്പനിയുടെ ഡയറക്ടർമാരായ പ്രജിത്ത് മോഹനൻ, മനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരിൽ നിന്ന് മുന്നൂറ് കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. തൃശൂർ ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡിവൈഎസ്പി ടി. ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജനുവരിയിൽ അറസ്റ്റിലായ പ്രവീൺ റാണ ജയിലിലാണ്. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ, ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളിൽ…
Read More » -
Kerala
കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം; 381 കോടിയുടെ നിക്ഷേപം
തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം. വിവിധ സംരംഭങ്ങൾക്കായി 381.75 കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. 23 വ്യവസായികൾ ഇതിനായി സന്നദ്ധത അറിയിച്ചു. നിക്ഷേപകരിൽ നിന്നും താല്പര്യപത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഏറ്റുവാങ്ങി. നിക്ഷേപകർക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി പങ്കെടുത്തു. സംരംഭങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകരുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി. കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി), വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടന്നത്. വിഴിഞ്ഞം തുറമുഖവും ഔട്ടർ റിംഗ് റോഡും യാഥാർത്ഥ്യമാകുന്നതോടെ കാട്ടാക്കട മണ്ഡലത്തിൽ വ്യവസായ സാധ്യതകൾക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. മണ്ഡലത്തിൽ നിന്നുള്ള പത്ത് സ്റ്റാർട്ടപ്പ് ആശയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. ഇതിൽ കറിക്കൂട്ട്, ഇ- ട്രാക്കർ, എസ്‌കെ (ESKAY)എന്നീ സംരംഭങ്ങളെ…
Read More » -
LIFE
എല്ലാരും വാങ്കോ.. ഓൾവെയ്സ് വെൽക്കം! രസിപ്പിച്ച് ‘നെയ്മർ’ ട്രെയിലർ
‘നെയ്മർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാത്യു, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ചിത്രം മെയ് 12ന് തിയറ്ററിൽ എത്തും. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇവർക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടൻ യോഗ് ജാപ്പിയും ചേരുന്നുണ്ട്. പൊന്നിയിൻ സെൽവൻ-1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പി ‘അബ്രഹാമിന്റെ സന്തതി’കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നെയ്മർ’. ഒരു നാടൻ നായയുടെ കുസൃതികളും യുവത്വത്തിന്റെ പ്രണയങ്ങളുമെല്ലാമായി ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളിൽ നിന്നും ടീസറിൽ നിന്നുമൊക്കെ വ്യത്യസ്തമായാണ് ഈ ട്രെയിലർ എത്തിയിരിക്കുന്നത്.…
Read More » -
LIFE
അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത് ദേശീയ വാർഷിക സമ്മേളനവും
കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത് ദേശീയ വാർഷിക സമ്മേളനവും മേയ് 9, 10 തീയതികളിൽ തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്റ്റേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാപ്പോലീത്താമരും ഇതര ക്രൈസ്തവ സഭാ അധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാരും സംബന്ധിക്കും. സമ്മേളനത്തിൽ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ, വൃക്കദാനം ചെയ്ത ഗീവറുഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത, സാമൂഹിക പ്രവർത്തക ദയാഭായി, മുൻ ദേശീയ അത്‍ലറ്റിക്സ് താരങ്ങളായ ഷൈനി വിൽസൺ, ആഞ്ജു ബോബി ജോർജ്ജ് എന്നിവരെ ആദരിക്കുമെന്ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് സഖറിയാസ് മോർ പീലക്സീനോസ്, വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, വനിതാ…
Read More » -
Business
ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും 10 ലക്ഷം രൂപ വരെ; അപേക്ഷിക്കേണ്ട വിധം
പണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും പലവിധ വായ്പകളുടെ സാധ്യതകൾ തേടാറുണ്ട്. ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോൺ. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല എന്നർത്ഥം. ഇനി എങ്ങനെയാണു ഈ വായ്പ ലഭിക്കുന്നത് എന്നല്ലേ? ഐഐഎഫ്എൽ ഫിനാൻസ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്. എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്. ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഉണ്ട്. 24×7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഐഐഎഫ്എൽ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഐഐഎഫ്എൽ ഫിനാൻസിനെ കുറിച്ച് അറിയാത്തവർക്കായി, 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സികളിൽ ഒന്നാണിത്. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ ഡിജിറ്റലായി…
Read More » -
Local
മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം നിർമ്മാണം പൂർത്തിയായി
കോഴിക്കോട്: കൂളിമാട് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി.പാലത്തിന്‍റെ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. മെയ് രണ്ടാം വാരത്തിൽ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.25 കോടി രൂപയാണ് നിര്‍മാണചെലവ്.കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുള്ള പാലമാണിത്.
Read More » -
Local
മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി റേഞ്ച് ഐജി
മൂന്നാർ: മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ അടിയന്തിര നിർദേശം നൽകി റേഞ്ച് ഐജി. ജില്ലാ പൊലീസ് മേധാവി, മൂന്നാർ ഡിവൈഎസ്പി എന്നിവർക്കാണ് കർശന നിർദ്ദേശം നൽകിയത്. മൂന്നാറിലെ ഗതാഗത തടസം നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് നടപടി. മാട്ടുപ്പെട്ടിയിൽ അടഞ്ഞു കിടക്കുന്ന ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു പ്രവർത്തിക്കാനും ഇവിടേക്ക് ടൂറിസം പൊലീസിനെ നിയമിക്കാനും കൊച്ചി റേഞ്ച് ഐജി ജി. സ്പർജൻകുമാർ നിർദ്ദേശിച്ചു. ബുധൻ രാവിലെയാണ് ഐജി ഔദ്യോഗിക സന്ദർശനത്തിനായി മൂന്നാർ സ്റ്റേഷനിലെത്തിയത്. തുടർന്ന് ഏറ്റവുമധികം സഞ്ചാരികളെത്തുന്നതും ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതുമായ രാജമല അഞ്ചാംമൈൽ, മാട്ടുപ്പെട്ടി, എക്കോ പോയിൻ്റ്, ഫ്ളവർ ഗാർഡൻ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ നേരിട്ടു കണ്ടു. ഗതാഗതം നിയന്ത്രിക്കാൻ മിക്ക സ്ഥലങ്ങളിലും പൊലീസ് ഇല്ലാത്തതും, മണിക്കൂറുകളുടെ ഗതാഗത കുരുക്കും നേരിട്ടു കണ്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് പ്രധാന സ്ഥലങ്ങളിൽ അടിയന്തിരമായി പൊലീസിനെ നിയമിക്കാൻ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്ക് നിർദേശം നൽകിയത്. മധ്യ വേനലവധി ആരംഭിച്ചതിനെ തുടർന്ന്…
Read More » -
Kerala
സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണു സത്യനാണ് അറസ്റ്റിലായത്.അടുത്ത ബന്ധുക്കളുടെയടക്കം നൂറോളം സ്ത്രീകളുടെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പയ്യോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
Local
പിറവത്ത് മിന്നൽ പരിശോധന;എട്ട് ഹോട്ടലുകൾക്കെതിരെ നടപടി
കൊച്ചി: പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കട ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശേരി, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പന്നിയിറച്ചി, എണ്ണ, ഹോട്ടല്‍ ഹണീബിയില്‍ നിന്ന് ചിക്കന്‍ അല്‍ഫാം, ഫിഷ് ഫ്രൈ, ഹോട്ടല്‍ അഥീനയില്‍ നിന്ന് ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് ബീഫ്, വിജയ ബേക്കറിയില്‍ നിന്ന് പഴം ചിപ്സ് എന്നിവയാണ് പിടികൂടിയത്.ഇവര്‍ക്കെതിരെ പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എം ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രശ്മി പി ആര്‍, ഉമേഷ് എന്‍ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read More »
