CrimeNEWS

വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി എക്സൈസിന്റെ പിടിയിൽ

മലപ്പുറം: വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റിൽ. 7.5 ഗ്രാം ബ്രൗൺ ഷുഗറുമായാണ് ആസാം നാഗൺ സ്വദേശി സദ്ദാം ഹുസൈൻ (30) യാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ് ജി സുനിൽ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുദാസ്, ഡ്രൈവർ ഗണേശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: