KeralaNEWS

അമിതവേഗത എൻജിൻ കപ്പാസിറ്റിയോടു കൂടിയ ബെെക്കുകളുടെ ഉപയോഗത്തിന് കേരളത്തിൽ നിയന്ത്രണം 

തിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് അനുയോജ്യമല്ലാത്ത എൻജിൻ കപ്പാസിറ്റി കൂടിയ ബെെക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
മനുഷ്യാവകാശ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെതാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോര്‍ട്ട് കമ്മിഷണറും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബെെപ്പാസില്‍ അമിതവേഗത്തിലെത്തിയ ബെെക്ക് ഇടിച്ച്‌ വഴിയാത്രക്കാരിയായ സന്ധ്യയും ബെെക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തില്‍ കമ്മിഷൻ പത്രവാര്‍ത്തകളുടെ അടിസ്ഥാത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ബെെക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

1,000 സി സി എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ ബെെക്കാണ് അപകടത്തില്‍ പെട്ടത്.ഇത്തരം ബെെക്കുകള്‍ക്ക് കേരളത്തിലെ റോഡുകള്‍ അനുയോജ്യമല്ലെന്ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണറും അറിയിച്ചു.വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പെട്രോളിംഗ് നടത്തണമെന്നും കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.

 

പൊതുമരാമത്ത് സെക്രട്ടറി. ട്രാൻസ്‌പോര്‍ട്ട് കമ്മിഷണര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ ജി ആൻഡ് കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചത്.

Back to top button
error: