Month: May 2023

  • NEWS

    പ്രവാസി മലയാളികളുടെ മൃതശരീരം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കാം;സഹായം ലഭിക്കാൻ എന്ത് ചെയ്യണം ?

    വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് എമര്‍ജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്‍റെ ഉപപദ്ധതിയാണ് നോര്‍ക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ കാര്‍ഗോ ടിക്കറ്റ് നോര്‍ക്ക നേരിട്ട് നല്‍കും. മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയര്‍ലൈനുകള്‍ക്ക് തുക നേരിട്ട് നല്‍കുകയാണെങ്കില്‍ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോര്‍ക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമര്‍പ്പിക്കണം. നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടാല്‍ പ്രത്യേക അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച്‌ നോര്‍ക്കയുടെ [email protected][email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം   എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകര്‍പ്പുകള്‍ ചേര്‍ക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സല്‍ രേഖകള്‍ ഹാജരാക്കണം   അതാത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച്‌ നോര്‍ക്ക…

    Read More »
  • Crime

    ആർമി റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ

    കൊച്ചി: ആർമി റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നും കൈപ്പറ്റിയിരുന്നു. മറ്റൊരു പരാതിയിൽ കൊച്ചി ചേരാനെല്ലൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരവും പുറത്ത് വരുന്നത്. കൊല്ലം, മലപ്പുറം ഉൾപ്പടെ പല ജില്ലകളിൽ നിന്നായി ഇയാൾക്കെതിരെ 15 പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. മിലിറ്ററി ഇന്റലിജൻസും കൊച്ചിയിലെത്തി ഇയാളെ ചോദ്യം ചെയ്തു.

    Read More »
  • Crime

    തൃശ്ശൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ

    തൃശ്ശൂർ: തൃശ്ശൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ തട്ടിപ്പ്. മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. നുസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉണ്ടായിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നാണ് ഇവടെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആട്ടിമറിക്കാൻ ഡിവൈഎസ്പി ശ്രമിക്കുന്നു എന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.

    Read More »
  • Sports

    വീണ്ടും വെള്ളത്തില്‍ മുങ്ങി ഐപിഎല്‍ ഫൈനല്‍

    അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇന്നിംഗ്‌സിന്‍റെ ഇടവേളയില്‍ ചെറുതായി മഴ ചാറിയെങ്കിലും സിഎസ്‌കെ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനക്കുകയായിരുന്നു. ഇതോടെ മത്സരം പുനരാരംഭിക്കാന്‍ ഏറെ സമയം വേണ്ടിവരും എന്നുറപ്പായി. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ശുഭ്‌മാന്‍ ഗില്‍ 20…

    Read More »
  • Crime

    പോത്ത് പറമ്പിൽ കയറി; പറമ്പുടമ യുവാവിനെ അരിവാളിന് വെട്ടി

    കോഴിക്കോട്: പോത്ത് പറമ്പിൽകയറിയെന്ന് ആരോപിച്ച് പറമ്പുടമ യുവാവിനെ അരിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ കുളക്കാട്ടുകുഴിയിൽ പുഴങ്ങര മുഹമ്മദിന്‍റെയും ജമീലയുടെയും മകൻ അർഷദ് ഷനിമിന് (24) ആണ് അരിവാൾ ആക്രമണത്തിൽ പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പറമ്പിൽ പോത്ത് കയറിയതിന് അർഷദിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത് താമരാക്ഷൻ എന്നയാളാണ്. കട്ടിപ്പാറ പഞ്ചായത്ത് വാർഡ് ആറിൽ കുളക്കാട്ട്കുഴിയിൽ വേനക്കാവ് താമരാക്ഷൻ അരിവാൾ കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന് അർഷദ് താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ വധിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന മാതാവിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും അർഷദിന്‍റെ പരാതിയിലുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ അർഷദ് ഷനിം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    കയ്പമംഗലം ചളിങ്ങാട് പുഴയിൽ വീണ് ഏഴു വയസുകാരൻ മരിച്ചു

    തൃശൂർ: കയ്പമംഗലം ചളിങ്ങാട് പുഴയിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. ചളിങ്ങാട് കരീം ഹാജി പള്ളിക്ക് സമീപം മുട്ടുങ്ങൽ വീട്ടിൽ നൗഷാദ് – നദീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിൻ്റെ മുന്നൂറ് മീറ്റർ അകലെയുള്ള കനോലി കനാലിലാണ് വീണത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും, ചെരിപ്പും പുഴക്കരികിൽ കണ്ടത്. നാട്ടുകാർ വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി അഞ്ച് മണിയോടെ ഒറ്റക്ക് സൈക്കിൾ ചവിട്ടി പോകുന്നത് സമീപത്തെ സി.സി.ടി വി യിൽ പതിഞ്ഞിട്ടുണ്ട്. മതിലകം സെൻ്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് ഫർഹാൻ. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

    Read More »
  • Health

    സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!   

    ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ സഹായിക്കുന്നതും, സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് അണ്ടിപ്പരിപ്പുകൾ. ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് നട്സ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് അത്യന്താപേക്ഷിതവും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഗുണകരവുമാണ് നട്സ് കഴിക്കുന്നത്, കൂടാതെ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തെ പോഷിപ്പിക്കുന്നതിനുമുള്ള മികച്ച സപ്ലിമെന്റുകളാണ് ഇവ. സ്ത്രീകൾ പ്രായമാകുമ്പോൾ, അവരുടെ ഭക്ഷണത്തിൽ കൂടുതൽ പോഷകഗുണമുള്ള ഭക്ഷണം ചേർക്കേണ്ടത് അത്യാവശ്യമാണ്, ഇത് അവരുടെ ഊർജ്ജത്തിന്റെ അളവ് നിലനിർത്തുന്നതിന് സഹായിക്കുന്നു. സ്ത്രീകളിൽ പലപ്പോഴായി ഉണ്ടാവുന്ന ക്ഷീണവും തളർച്ചയും, അതോടൊപ്പം ഊർജം കുറവും സംഭവിക്കുന്നത് അത് ഇരുമ്പിന്റെ കുറവ് മൂലമാണ്. ആയുർവേദ പ്രകാരം, അണ്ടിപ്പരിപ്പിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി: കറുത്ത ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിൽ എൽ-അർജിനൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇതിൽ ഇരുമ്പ് ധാരാളമായി…

    Read More »
  • Food

    ഈ ഭക്ഷണങ്ങൾ കഴിക്കൂ, മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാം

    പലതരം ഭക്ഷണ പദാർത്ഥങ്ങളിലൂടേയും പാനീയങ്ങളിലൂടേയും നമ്മൾ മധുരം കഴിക്കാറുണ്ട്. മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ അത് കഴിക്കുന്നത് നിയന്ത്രിച്ചു വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ശരീര ഭാരം കൂടുക, പ്രമേഹം എന്നവയ്‌ക്കെല്ലാം അമിതമായ മധുരം നയിച്ചേക്കാം.  അതിനാല്‍ തന്നെ മധുരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന സംശയം വരാം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്. താഴെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ ഉദാഹരണത്തിന് പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്. പഴങ്ങൾ കഴിക്കുന്നതാണ് മറ്റൊരു പരിഹാരം. മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ ചോക്ലേറ്റുകളോ ബേക്കറി വിഭവങ്ങളോ കേക്കോ ഐസ്ക്രീമോ എല്ലാം കഴിക്കുന്നതിന് പകരം പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്. ഇതിലൂടെ വൈറ്റമിനുകളും ധാതുക്കളും അടക്കം പല അവശ്യഘടകങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും. മധുരം കഴിക്കാൻ തോന്നുമ്പോള്‍ അധികം പുളിയില്ലാത്ത…

    Read More »
  • NEWS

    ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ബ്രിട്ടണിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

    ലണ്ടൻ:ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ബ്രിട്ടണിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശിനിയായ പ്രതിഭ കേശവനെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ബ്രിട്ടനിലെ കേംബ്രിജിലുള്ള ആദം ബ്രൂക്സ് ആശുപത്രിയില്‍ നഴ്സായിരുന്നു. രണ്ടു വര്‍ഷം മുൻപ് ബ്രിട്ടനിലെത്തിയ പ്രതിഭ, ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കാനിരിക്കെയാണ് ആകസ്മിക മരണം.നാട്ടിലേക്ക് പോകാനിരുന്ന പ്രതിഭയെ യാത്രയുടെ ഒരുക്കങ്ങള്‍ അറിയാനായി ബ്രിട്ടനില്‍ തന്നെയുള്ള സഹോദരി ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് നിഗമനം.തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

    Read More »
  • Kerala

    കണ്ണൂരിൽ 16കാരിയെ നിര്‍ബന്ധിച്ച്‌ ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

    കണ്ണൂര്‍: 16കാരിയെ നിര്‍ബന്ധിച്ച്‌ ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം.ഷമിലി (38) നെയാണ് തളിപ്പറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്.  രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷമില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കും മറ്റും സന്ദര്‍ശിച്ചശേഷം ഒരു ബാറില്‍ എത്തിച്ചു ബിയര്‍ വാങ്ങി നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ച് രണ്ടു ദിവസമായി പീഡനത്തിനു വിധേയമാക്കിക്കൊണ്ടിരിക്കവെയാണ് അറസ്റ്റ്.

    Read More »
Back to top button
error: