Month: May 2023
-
India
കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടി പത്രപരസ്യം; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ േനാട്ടീസ്
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്. കര്‍ണാടക സര്‍ക്കാരിലെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോണ്‍ഗ്രസിന്റെ പത്രപരസ്യത്തിനെതിരേ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. 40 ശതമാനം കമ്മിഷന്‍ വാങ്ങുന്ന സര്‍ക്കാറാണ് കര്‍ണാടകത്തില്‍ എന്ന് ആരോപിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പരസ്യം നല്‍കിയത്. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം വന്നിരുന്നു. ഇതോടെ ബി.ജെ.പി. നേതാവ് ഓം പതക് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇത്തരമൊരു ആരോപണം ഉയര്‍ത്തിയുള്ള പത്രപരസ്യം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് കമ്മിഷന്‍. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മിഷന്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ മേയ് 10-നാണ് തെരഞ്ഞെടുപ്പ്. മേയ്13-നാണ് വോട്ടെണ്ണല്‍.
Read More » -
India
സാങ്കേതികവിദ്യയുടെ കരുത്തിൽ മുന്നേറാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സേന
സാങ്കേതികവിദ്യയുടെ കരുത്തിൽ മുന്നേറാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സേന. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചടുലമായ മാറ്റത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിനായി നിരവധി പദ്ധതികളുമായാണ് സേന മുന്നോട്ടു വന്നിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയുമായി ‘ആത്മനിർഭർ ഭാരതു’മായി ചേർന്ന് ഡിജിറ്റലൈസേഷനും ഓട്ടോമേഷനും അടക്കമുള്ള നൂതന സംവിധാനങ്ങളുമായാണ് സേനയുടെ പദ്ധതികൾ മുന്നോട്ടുവരുന്നത്. ഈ പ്രൊജക്ടുകൾ സേനയക്ക് പുത്തൻ രൂപഭാവങ്ങൾ നൽകും. പ്രവർത്തന പ്രക്രിയയെ മാറ്റി രൂപകൽപ്പന ചെയ്യുന്നതും സേനയുടെ കാര്യക്ഷമതയിലും കരുത്തിലും വമ്പൻ കുതിച്ചുചാട്ടത്തിന് വഴി വയ്ക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതികൾ. സിറ്റുവേഷൻ അവയർനസ് മൊഡ്യൂൾ (എസ്എഎംഎ), സിറ്റുവേഷണൽ റിപ്പോർട്ടിങ് ഓവർ എന്റർപ്രൈസ്- ക്ലാസ് ജിഐഎസ് പ്ലാറ്റ്ഫോം( ഇ- സിറ്റ്റെപ്), ആർമിയുടെ സ്വന്തം ഗതിശക്തി (എവിഎജിഎടി), ആർട്ടില്ലറി കോംപാക്ട് കമാൻഡ് കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം (എസിസിസിസിഎസ്), ബാറ്റിൽ ഫീൽഡ് സർവൈലൻസ് സിസ്റ്റം- പ്രൊജക്ട് സഞ്ജയ്, ഇന്ത്യൻ ആർമി ഡാറ്റാ റെപോസിറ്ററി ആൻഡ് അനലറ്റിക്സ് (ഇന്ദ്ര) എന്നിവയാണ് ഈ പ്രൊജക്ടുകൾ. പ്രൊജക്ട് സഞ്ജയ് അനവധി സെൻസറുകളുടെ സംയോജനം…
Read More » -
Food
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്ന വിധം
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഷേക്കുകൾ. പലതരത്തിലുള്ള ഷേക്കുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?… വേണ്ട ചേരുവകൾ കാരറ്റ് 2 എണ്ണം ചൂട് പാൽ 200 മില്ലിലിറ്റർ തണുത്ത പാൽ 300 മില്ലിലിറ്റർ ഈന്തപ്പഴം 10 എണ്ണം അണ്ടിപ്പരിപ്പ് 10 എണ്ണം ഏലയ്ക്ക 2 എണ്ണം വെള്ളം 1/4 കപ്പ് നട്സ് അലങ്കരിക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ചൂട് പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനുട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിന് വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഈ കാരറ്റ് തണുക്കാൻ വയ്ക്കുക. ശേഷം ഈന്തപ്പഴവും അണ്ടിപ്പരിപ്പിനൊപ്പം കാരറ്റ് ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി…
Read More » -
Crime
ക്രിക്കറ്റ് താരത്തിന്റെ ഭാര്യയ്ക്കു നേരെ ആക്രമണശ്രമം; ബൈക്കില്‍ പിന്തുടര്‍ന്ന യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനുമായ നിതീഷ് റാണയുടെ ഭാര്യ സച്ചി മാര്‍വയ്ക്കു നേരെ ആക്രമണശ്രമം. ജോലി കഴിഞ്ഞു മടങ്ങവേ രണ്ടു യുവാക്കള്‍ ബൈക്കില്‍ പിന്തുടരുകയും സച്ചി സഞ്ചരിച്ച കാറില്‍ ഇടിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയിലെ കിര്‍തി നഗറില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് സംഭവം. സച്ചി സഞ്ചരിച്ച് കാറിനെ പിന്തുടര്‍ന്ന യുവാക്കള്‍ അവരുടെ കാറില്‍ ഇടിച്ചു. ഈ സംഭവം ഫോണില്‍ പകര്‍ത്തിയ സച്ചി ഇത് തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം വിസമ്മതിച്ചെന്നും സച്ചി പറയുന്നുണ്ട്. ”നിങ്ങള്‍ സുരക്ഷിതമായി വീട്ടില്‍ എത്തിയല്ലോ പിന്നെന്തിനാണ് കേസെടുക്കുന്നത്, അടുത്ത തവണ വാഹനത്തിന്റെ നമ്പര്‍ നോട്ട് ചെയ്തു നല്‍കൂ” എന്നാണത്രെ പോലീസ് പറഞ്ഞതെന്ന് സച്ചി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ അടക്കം…
Read More » -
Crime
പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി 26കാരൻ പിടിയിൽ
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ( 26 ) ആണ് ബ്രൗൺ ഷുഗറുമായി ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌കോടിന്റെയും കസബ പൊലീസിന്റെയും പിടിയിലായത്. മാങ്കാവിലും പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന ഡാൻസഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃതത്തിൽ കസബ പോലീസും ഡാൻസഫ് സ്‌കോഡും തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം. മുമ്പ് നിരവധി തവണ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട സിനാൻ ചില്ലറ വിൽപ്പനയ്ക്കായി ബ്രൗൺ ഷുഗറുമായി പൊലീസിന്റെ വലയിലാവുകയും എന്നാൽ പിടികൂടുന്നതിനിടെ ഇയാൾ പൊലീസിനെ പരിക്കേല്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി. ഇയാളിൽ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. പിന്നീട് അറസ്റ്റ് ചെയ്തു. പൊലീസിനെ അക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.…
Read More » -
Kerala
സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല
ആലപ്പുഴ: ആവിഷ്ക്കാര സ്വാതന്ത്യത്തിൻ്റെ മറവിൽ ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് എറ്റവും പവിത്രമായ ഒന്നാണ് സന്യസ്തം. ലോകം മുഴുവന്‍ സന്യസ്ത സമൂഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി സന്യസ്തർ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കക്കുകളി നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഞങ്ങൾ ആരും ആവിഷ്ക്കാര സ്വാതന്ത്യത്തിന് എതിരുമല്ല. എന്നാൽ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ മറവിൽ കേരളത്തിലെ മതസൗഹാർദം തകർക്കാൻ നടക്കുന്ന ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ സ്വയം വിലയിരിത്തി നാടകവുമായി…
Read More » -
Crime
കോട്ടയം ചന്തയ്ക്കുള്ളിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്നു; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മോഷണം നടന്നത്. നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്. സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ സഹായം ചോദിച്ച് എത്തിയ ആളാണ് കവർച്ച നടത്തിയത്. രാവിലെ 11 മണിയോടെ സ്ഥാപനം തുറന്നതിന് പിന്നാലെ സഹായം ചോദിച്ച് എത്തിയതായിരുന്നു ഇയാൾ. ബധിരനും മൂകനും ആണെന്നു പരിചയപ്പെടുത്തിയ എത്തിയ ആൾ സ്ഥാപനത്തിനുള്ളിൽ കയറിയിരുന്നു. തുടർന്ന്, സഹായം അഭ്യർത്ഥിക്കുകയും ഇതിനിടെ രഹസ്യമായി മേശപ്പുറത്തിരുന്ന പണം കവരുകയുമായിരുന്നു. മേശപ്പുറത്ത് വച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ പത്രപ്പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞശേഷം ഇയാൾ കവർച്ച ചെയ്യുകയായിരുന്നു. തുടർന്നു ഇവിടെ നിന്നു അതിവേഗത്തിൽ രക്ഷപെടുന്ന പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രദേശത്തെ ജോസ്‌കോ ജുവലറിയുടെ സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
ഖലിസ്ഥാന്‍ ഭീകരന്‍ പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു
ലാഹോര്‍: ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാര്‍ ( മാലിക് സര്‍ദാര്‍ സിങ്) ശനിയാഴ്ച രാവിലെ പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലഹോറിലെ ജോഹര്‍ ടൗണിലെ സണ്‍ഫ്‌ളവര്‍ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. രാവിലെ ആറിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. സംഭവത്തില്‍ അംഗരക്ഷകര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ലഹരികടത്തും ആയുധകടത്തും നടത്തിയിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട പരംജിത് സിങ്. 1986 ലാണ് സഹകരണ ബാങ്ക് ജീവനക്കാരനായ പരംജിത് സിങ് ബന്ധുവായ ലഭ് സിങ്ങിന്റെ പ്രേരണയാല്‍ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സില്‍ അംഗത്വമെടുക്കുന്നത്. 1990 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന ലഭ് സിങ്ങിനെ വധിച്ചതോടെ പരംജിത് സിങ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സിന്റെ നേതൃത്വം ഏറ്റെടുത്തു. ‘മോസ്റ്റ് വാണ്ടഡ് ഭീകരരുടെ’ പട്ടികയിലുള്ള പരംജിത് സിങ്ങിനെ പാകിസ്ഥാന്‍ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും ഉപയോഗിച്ചാണ് ഖലിസ്ഥാന്‍…
Read More » -
Kerala
പൊതുജനങ്ങള്‍ക്കും ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നു; ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പാലാ നഗരസഭയുടെ പരാതി
പാലാ: ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പാലാ നഗരസഭയുടെ പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പൊതുജനങ്ങള്‍ക്കും വാഹനഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നതായി പരാതി. സബ് ജയിലില്‍ അനധികൃതമായി ചിത്രീകരണം നടത്തിയെന്നും നഗരസഭ പരാതിയില്‍ ഉന്നയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സിനിമയുടെ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍.ഡി.ഓയോട് വിശദീകരണം തേടിയിരിക്കുകയാണ്. പാലായില്‍ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിംഗിനെതിരെയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. സബ്ജയില്‍ റോഡ് ഷൂട്ടിംഗിന് അനുവദിക്കണമെന്ന അനുവദിക്കണമെന്ന കത്ത് കഴിഞ്ഞദിവസം നഗരസഭയില്‍ ലഭിച്ചിരുന്നു. സ്‌പെഷ്യല്‍ കൗണ്‍സില്‍ കൂടിയാണ് ഇതിന് അനുമി നല്‍കിയത്. പൊതുജനങ്ങള്‍ക്കും വാഹനയാത്രയ്ക്കും തടസ്സം സൃഷ്ടിക്കാതെ ഷൂട്ടിംഗിന് അനുമതിയും നല്‍കി. എന്നാൽ നഗരസഭ പറഞ്ഞ വ്യവസ്ഥകൾ സിനിമ സംഘം ലംഘിച്ചെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. പാലാ സബ് ജയിലിന്റെ ബോർഡ് മാറ്റിയും ചിത്രീകരണം നടന്നെന് പരാതിയിൽ പറയുന്നു. കാരവാനുകളും ജനറേറ്റര്‍ വാഹനങ്ങളും…
Read More » -
Crime
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽനിന്ന് കൈക്കൂലി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി. ആരോപണ വിധേയരായ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്‌പെന്റ് ചെയ്തത്. ഈ മാസം മൂന്നിനാണ് പരാതികൾക്കിടയാക്കിയ സംഭവം. കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരെ കഞ്ചാവ് ബീഡിയുമായി മുത്തങ്ങയിൽ വെച്ച് പൊലീസ് പിടികൂടി. മുത്തങ്ങയിലെ തന്നെ എക്സൈസിന്റെ ചെക്പോസ്റ്റ് കടന്നായിരുന്നു യുവാക്കൾ എത്തിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെ എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടതാണെന്ന ആരോപണം പ്രതികൾ ഉന്നയിച്ചു. ബെംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും വാങ്ങിയിരുന്നു. യുവാക്കളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ 8000 രൂപ…
Read More »