Month: May 2023

  • India

    ‘കേരള സ്റ്റോറി’ക്ക് യുപിയിലും നികുതി ഇളവ്; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേക പ്രദര്‍ശനം

    ലഖ്നൗ: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കുമായി പ്രത്യേക പ്രദര്‍ശനം നടത്തും. നികുതി ഉളവ് സ്വാഗതാര്‍ഹമെന്നും, യുപിയിലെ ജനങ്ങള്‍ ഈ സിനിമ കാണണമെന്നും, നമ്മുടെ സഹോദരിമാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ കണ്ടു വിലയിരുത്തണമെന്നും യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആവശ്യപ്പെട്ടു. നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ‘കേരള സ്റ്റോറി’ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. തമിഴ്നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ അറിയിച്ചു.  

    Read More »
  • Kerala

    താനൂർ ബോട്ടപകടം: ഡ്രൈവർ ഇപ്പോഴും ഒളിവിൽ

    മലപ്പുറം: താനൂരിൽ‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ഓടിച്ച ഡ്രൈവര്‍ ദിനേശനെ തേടി പോലീസ്.ഇയാൾ ഇപ്പോഴും ഒളിവിലാണ്.ഇയാളുടെ ഫോട്ടോ ഉൾപ്പെടെ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വിനോദസഞ്ചാര ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ് വേണമെന്നാണ് ചട്ടം.എന്നാൽ ഇയാൾക്ക് മത്സ്യബന്ധന ബോട്ട് ഓടിച്ചു മാത്രമേ പരിചയമുള്ളൂ എന്നാണ് വിവരം. നിലവില്‍ ഒളിവില്‍ കഴിയുന്ന ദിനേശനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.ദിനേശന് പുറമേ ബോട്ടിലെ മറ്റ് രണ്ട് ജീവനക്കാരും ഒളിവിലാണ്. ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്.അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റവര്‍ നിലവില്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. താനൂര്‍ സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ഉടമയുടേയും ജീവനക്കാരുടേയും അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി…

    Read More »
  • India

    മധ്യപ്രദേശില്‍ ബസ് പാലത്തില്‍നിന്നു താഴേക്ക് വീണു; 15 മരണം

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബസ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.    

    Read More »
  • Kerala

    താനൂര്‍ ബോട്ട് ദുരന്തം ഞെട്ടിക്കുന്നത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

    കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് ആയിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടാകുന്നു. അത് തടയുന്നതിനുള്ള യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. തുടങ്ങിയ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇന്നുണ്ടായത്. ഈ ദുരന്തത്തിന്റെ കാര്യകാരണങ്ങളിലേക്ക് കടന്ന്, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളിലേക്ക് പോകുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നത്.

    Read More »
  • Kerala

    കെട്ടുകഴിഞ്ഞു വരന്റെ വീട് കണ്ട വധു ഞെട്ടി; ബന്ധം വേര്‍പെടുത്തണമെന്ന് പറഞ്ഞ് പൊല്ലാപ്പ്

    തൃശൂര്‍: താലികെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തില്‍ നിന്നു പിന്‍മാറി. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു രംഗം ശാന്തമാക്കുകയായിരുന്നു. കുന്നംകുളത്താണ് നാടകീയ സംഭവങ്ങള്‍. കുന്നംകുളം തെക്കോപുറത്താണ് വരന്റെ വീടിന്റെ ശോച്യാവസ്ഥ വിവാഹം മുടങ്ങാന്‍ കാരണമായത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചത്. പിന്നാലെ വധു വീട്ടിലേക്ക് കയറാന്‍ കൂട്ടാകാതെ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് തിരിഞ്ഞോടി. ഈ വീട്ടിലേക്ക് താന്‍ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് ബന്ധുക്കള്‍ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവര്‍ വധുവിനെ ബലമായി തിരികെ കൊണ്ടു വന്നു. ചടങ്ങ് തീര്‍ക്കാന്‍ ബന്ധുക്കള്‍ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങുകള്‍ കഴിഞ്ഞ് വിഷയം എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നു പറഞ്ഞെങ്കിലും…

    Read More »
  • India

    ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങൾക്ക് കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ബന്ധം

    ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണം കേന്ദ്രസർക്കാരുമായുള്ള ക്രൈസ്തവരുടെ അടുത്ത ബന്ധമാണെന്ന് ക്രൈസ്തവ സിനഡ് സമിതി.എന്നാൽ അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങൾ പങ്ക് വയ്ക്കുന്നത്. മണിപ്പൂരിൽ രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള കലാപത്തെ ക്രിസ്ത്യൻ-ഹിന്ദു വർഗീയ കലാപമായി ചിത്രീകരിക്കാൻ ചിലർ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പടെയുള്ളവർ കേരളത്തിലെ ക്രൈസ്തവരുമായി നടത്തിയ ചർച്ചകൾ ചിലരെ വല്ലാതെ വിറളിപ്പിടിപ്പിച്ചിട്ടുണ്ടെന്നാണ് ഇതിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.മണിപ്പൂരിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായതായാണ് ലഭിക്കുന്ന വിവരം.അന്വേഷണ ഏജൻസികൾ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.വിശ്വാസികൾ വൈകാരികമായി പ്രതികരിക്കരുതെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. അതേസമയം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബംഗളൂരു ആര്‍ച്ച്‌ ബിഷപ് പീറ്റര്‍ മച്ചാഡോ ഹർജി നല്‍കി.

    Read More »
  • Crime

    ഒപ്പിക്കല്‍ ഒപ്റ്റിക്‌സ്!!! ‘നഗ്‌നത കാണാവുന്ന കണ്ണട’കളുടെ പേരില്‍ വമ്പന്‍ തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

    ചെന്നൈ: ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഫാസില്‍ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ശ്രീകുമാറിനെ ‘കോസ്മോഫ്രില്‍ കണ്ണട’ വെച്ചുകൊണ്ട് ഗേളി മാത്യു എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് നദിയ കാഴ്ചവെച്ചത്. ”ഈ കണ്ണാടി ഒരു പ്രത്യേക തരമാ, കോസ്മോഫ്രില്‍ എന്ന് പറയും, എന്റെ ഫ്രണ്ട് ഫിലാഡല്‍ഫിയയില്‍ നിന്ന് കൊണ്ടുവന്നതാ, ഇത് വെച്ചാ ശരീരം മാത്രമേ കാണൂഎനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാന്‍ കഴിയൂ” എന്നുള്ള നദിയയുടെ ഡയലോഗ് ഇന്നും തരംഗമാണ്. ഇതിനെ അനുസ്മരിപ്പിക്കുന്ന തട്ടിപ്പാണ് മലയാളികള്‍ ഉള്‍പ്പെട്ട സംഘം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നഗ്‌നത കാണാവുന്ന കണ്ണടകള്‍ വില്‍പനയ്ക്ക് എന്ന പേരില്‍ തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്‌ട്രേറ്റിനു മുന്നില്‍…

    Read More »
  • Crime

    രാത്രിയില്‍ വീടിനു സമീപം കണ്ടത് ചോദ്യംചെയ്തു; ഗൃഹനാഥനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കുത്തിവീഴ്ത്തി 

    പാലക്കാട്: ഒലവക്കോട് ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറസ്റ്റില്‍. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോള്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി സെന്തില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. വൃന്ദയെയും ജോമോളെയും രാത്രിയില്‍ വീടിനു സമീപമുള്ള വഴിയില്‍ സംശയാസ്പദമായി കണ്ടത് സെന്തില്‍കുമാര്‍ ചോദ്യം ചെയ്തു. പ്രകോപിതരായ ഇരുവരും ചേര്‍ന്ന് സെന്തില്‍കുമാറിനെ ക്രൂരമായി മര്‍ദിച്ചു. അടിച്ചു വീഴ്ത്തിയ ശേഷം കയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തിയുമായി വൃന്ദ സെന്തില്‍കുമാറിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കഴുത്തിലാണ് ആഴത്തില്‍ മുറിവേറ്റത്. പിന്നാലെ വൃന്ദ ഓടി രക്ഷപ്പെട്ടു. ജോമോളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വൃന്ദ പിന്നീട് ട്രെയിന്‍ മാര്‍ഗം ഒലവക്കോടുനിന്നും കടന്നെങ്കിലും ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി ടൗണ്‍ നോര്‍ത്ത് പോലീസും പിന്തുടര്‍ന്നു. കൊല്ലത്തു നിന്നാണ് വൃന്ദയെ പിടികൂടിയത്. സാരമായി പരുക്കേറ്റ സെന്തില്‍കുമാറിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ പരുക്ക് ഗുരുതരമായിരുന്നു. പിന്നാലെ…

    Read More »
  • Crime

    മാനന്തവാടി ചുരത്തിൽ ക്ലീനറെ ലോറി ഡ്രൈവർ അടിച്ചുകൊന്നു

    കണ്ണൂര്‍: ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിലായിരുന്നു സംഭവം.കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാ(28)ണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച്‌ പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ്(29)നെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം.   ആന്ധ്രയില്‍ നിന്നും സിമന്റ് ലോഡുമായി കൂത്തുപറമ്ബിലേക്ക് വരികയായിരുന്നു ഇരുവരും.ഇതിനിടെ സിദ്ദിഖും നിഷാദും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് നിഷാദ് ജാക്കി ലിവര്‍ ഉപയോഗിച്ച്‌ സിദ്ദിഖിനെ അടിച്ചത്.

    Read More »
  • India

    സിപിഐഎം സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബിജെപി പ്രവർത്തകർ അറസ്റ്റിൽ

    മംഗലാപുരം:ബാഗേപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി ഡോ. എ അനില്‍കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോകാന്‍ ബിജെപി ശ്രമം. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.സംഭവത്തിൽ സംഘത്തിലെ 19 പേരെ അറസ്റ്റുചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. രണ്ട് കാറുകളിലാണ് അക്രമികള്‍ എത്തിയതെന്ന് സ്ഥാനാര്‍ഥി അനില്‍കുമാര്‍ പറഞ്ഞു. ഇവരുടെ ബാഗില്‍നിന്ന് കത്തികളും കൈത്തോക്കുകളും കണ്ടെത്തിയതായും സിപിഐ എം പ്രവര്‍ത്തകര്‍ പറഞ്ഞു. അതിക്രമിച്ച്‌ എത്തിയവരെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ ഞായര്‍ രാത്രിതന്നെ ബാഗേപ്പള്ളി പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്നു. സ്ഥാനാര്‍ഥിയെ അപായപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായതെന്ന് സിപിഐ എം ചിക്കബല്ലാപുര ജില്ലാ സെക്രട്ടറി മുനി വെങ്കിടപ്പ പറഞ്ഞു.

    Read More »
Back to top button
error: