ന്യൂഡല്‍ഹി: വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 2 .70 കോടിയോളം ട്രെയിന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നതായി വിവരാവകാശ രേഖ.രാജ്യത്തെ തിരക്കേറിയ റൂട്ടുകളില്‍ ട്രെയിനുകളുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ എന്ന വ്യക്തി ഫയല്‍ ചെയ്ത വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് റെയില്‍വേ ബോര്‍ഡ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ക്യാന്‍സല്‍ ചെയ്യപ്പെട്ട ടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കിയതായും മറുപടിയില്‍ വ്യക്തമാക്കുന്നു. 1 13 കോടി (2014 – 15) , 81.05 ലക്ഷം ( 2015 – 16) ,72 .13 ലക്ഷം (2016 – 17) ,73 ലക്ഷം ( 2017 – 18) , 68 .97 ലക്ഷം (2018 – 2019 ) എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍.
ആവശ്യമായ സൗകാര്യങ്ങള്‍ ഇല്ലാതെ വരുന്നത് ഉടന്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രെയിനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുമെന്നും റെയില്‍വെ അധികൃധര്‍ സൂചിപ്പിച്ചു.